Global block

bissplus@gmail.com

Global Menu

സിഗരറ്റ് വിൽപ്പനയിൽ ഗണ്യമായ കുറവ്

ന്യൂഡൽഹി : രാജ്യത്ത് സിഗരറ്റ് വിൽപ്പനയിൽ ഗണ്യമായ കുറവ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.2 ശതമാനമാണ് സിഗരറ്റ് വിൽപ്പനയിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്. തുടർച്ചയായി നാലാം തവണയാണ് സിഗരറ്റ് വിൽപ്പനയിൽ  ഇടിവ് സംഭവിക്കുന്നത്.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന  യുറോമോണിട്ടർ ഇന്റർനാഷണൽ പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. മുൻവർഷത്തിൽ 9590  കോടി സിഗരറ്റുകളാണ് വിറ്റുപോയത്. എന്നാൽ 2014 -15 ആയപ്പോൾ 8810  കോടിയിലേക്ക് വിൽപ്പന കുറഞ്ഞതായി കണക്കുകളിൽ പറയുന്നു. 

പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ, പുകയില ഉപയോഗത്തിനും വിൽപ്പനക്കും വന്ന നിയന്ത്രണം എന്നിവ സിഗരറ്റ് വ്യാപാര മേഖലയെ സാരമായി ബാധിച്ചു.

കൂടാതെ പുകയില ഉപയോഗം കുറക്കുന്നതിന്  വേണ്ടിയുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ബോധവൽക്കരണ പരിപാടികളും കാര്യമായ വിജയം കണ്ടു എന്നു തന്നെ പറയാം. ഏപ്രിൽ മുതൽ സിഗരറ്റു  പാക്കറ്റിന്റെ 85 ശതമാനവും പുകയില  ഉപയോഗത്തിനെതിരായ മുന്നറിയിപ്പുകൾ  കമ്പനികൾ നൽകിവരുന്നുണ്ട്.

Post your comments