Global block

bissplus@gmail.com

Global Menu

കേരളം സി എൻ ജി യിലേക്ക് മാറുന്നു

തിരുവനന്തപുരം: കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന്  നഗരങ്ങളിൽ ഒരു  വർഷത്തിനകം സി.എൻ.ജി  പമ്പുകൾ സ്ഥാപിക്കാൻ ഗതാഗത കമ്മീഷണർ വിളിച്ച് ചേർത്ത യോഗത്തിൽ ധാരണയായി. ഇതോടെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിക്കുന്നത്. 

ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്  എന്നീ നഗരങ്ങളിലെ വാഹനങ്ങൾക്ക്  സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ലഭ്യമാകുന്നവിധം ഒരു വർഷത്തിനുള്ളിൽ അഞ്ചു പമ്പുകൾ വീതം സ്ഥാപിക്കാൻ പെട്രോളിയം കമ്പനികളും, ഗെയിൽ ഉദ്യോഗസ്ഥരും പങ്കെടുത്ത ചർച്ചയിൽ തീരുമാനമായി. 

മൂന്ന് നഗരസഭകളുടെ പരിധിക്കുള്ളിൽ  വരുന്ന വാഹനങ്ങൾക്കായിരിക്കും സി.എൻ.ജി സംവിധാനം ബാധകമാക്കുക. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾക്കായിരിക്കും സി.എൻ.ജി  നടപ്പാക്കുക. സി.എൻ.ജി പമ്പുകൾ സ്ഥാപിച്ചത്തിന് ശേഷം മറ്റു വാഹനങ്ങൾക്ക് സി.എൻ.ജി യിലേക്ക് മാറുന്നതിന് നിശ്ചിത സമയ പരിധി നൽകുന്നതാണ്. 

സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിന്റെ വെളിച്ചത്തിലും, ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധികളുടെ നിരീക്ഷണങ്ങളില്‍ ഡീസലിനു പകരം സിഎന്‍ജി പരിഗണിക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്ത സാഹര്യത്തിലാണ്  ചര്‍ച്ചയെന്ന് ടോമിന്‍.ജെ.തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു. എച്ച്പി, ബിപിസിഎല്‍, ഐഒസി, ഗെയില്‍ (ജിഎഐഎല്‍) എന്നീ കമ്പനികളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.  

ഇന്ത്യയിൽ എല്ലായിടത്തും സി.എൻ.ജി ക്ക് കിലോഗ്രാമിന് 36 രൂപയായി സ്ഥിരപ്പെടുത്തിയിട്ടുണ്ട്. വിൽപ്പന നികുതിയുൾപ്പെടെയുള്ള എല്ലാ നികുതികളും സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.

Post your comments