Global block

bissplus@gmail.com

Global Menu

യു.എസ്.ടി ഗ്ലോബലിന് ദി ഗോള്‍ഡന്‍ ഗ്ലോബ് ടൈഗേര്‍സ് അവാർഡ്

തിരുവനന്തപുരം: ഗ്ലോബല്‍ 1000 കമ്പനികള്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന  കമ്പനിയായ യു.എസ്.ടി ഗ്ലോബല്‍  ദി ഗോള്‍ഡന്‍ ഗ്ലോബ് ടൈഗേര്‍സ് പുരസ്ക്കാരത്തിന് അര്‍ഹമായി. മലേഷ്യയിലെ ക്വാലാലംപുരില്‍ സംഘടിപ്പിച്ച ദി ഗോള്‍ഡന്‍ ഗ്ലോബ് ടൈഗേര്‍സ് അവാര്‍ഡ്സ് 2016 ചടങ്ങിലാണ് മികച്ച കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് യു.എസ്.ടി ഗ്ലോബലിന് പുരസ്ക്കാരം സമ്മാനിച്ചത്.

ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് യു.എസ്.ടി ഗ്ലോബല്‍ ദി ഗോള്‍ഡന്‍ ഗ്ലോബ് ടൈഗേര്‍സ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞവര്‍ഷം (2015) എക്സലന്‍സ് ഇന്‍ എച്ച്.ആര്‍ ലീഡര്‍ഷിപ്പ് : ബെസ്റ്റ് ഇന്‍ ഡൈവേര്‍സിറ്റി ആന്‍ഡ് ഇംപാക്ട് മാനേജ്മെന്‍റ് എന്ന അവാര്‍ഡാണ് യു.എസ്.ടി ഗ്ലോബല്‍ നേടിയത്.

"സാമൂഹ്യ പരിവര്‍ത്തനമാണ് ഏതു ബിസിനസിന്‍റെയും ലക്ഷ്യം. ഞങ്ങള്‍, ഞങ്ങളുടെ  തനത് സ്വഭാവങ്ങളായ എളിമ, മാനുഷികമൂല്യങ്ങള്‍, എന്നിവ ബിസിനസ് പ്രവര്‍ത്തനങ്ങളിലും നടപ്പാക്കിവരുന്നു. ഈ പുരസ്ക്കാരം ഞങ്ങളെ അതീവ സന്തുഷ്ടരാക്കുന്നു, എന്ന് യു.എസ്.ടി ഗ്ലോബല്‍ ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്‍റ്  മൈക്കിള്‍ ആഡംസണ്‍ അഭിപ്രായപ്പെട്ടു.

Post your comments