Global block

bissplus@gmail.com

Global Menu

ഇന്ത്യൻ റെയിൽവേയ്ക്ക് ഇനി പുതിയ നിയമങ്ങൾ

ന്യൂഡൽഹി : ജൂലൈ ഒന്നു മുതൽ ഇന്ത്യൻ  റെയിൽവേയിൽ പരിഷ്കരിച്ച നിയമങ്ങൾ നടപ്പാക്കുന്നു. ഇതിലൂടെ ലക്ഷക്കണക്കിന് യാത്രക്കാർക്ക് നിരവധി ഗുണങ്ങളാണ് ലഭിക്കുക.

ജൂലൈ ഒന്നു മുതൽ തത്കാൽ ടിക്കറ്റ് ക്യാൻസൽ ചെയുന്നവർക്ക് ടിക്കറ്റ്  തുകയുടെ 50  ശതമാനം തിരികെ ലഭിക്കുന്നതാണ്. തത്കാൽ  ടിക്കറ്റ് ബുക്ക്  ചെയുന്ന സമയത്തിനും മാറ്റം വരുത്തിയിട്ടുണ്ട്.എ.സി കോച്ചുകൾക്ക്  രാവിലെ 10  മുതൽ 11 മണിവരെയും, സ്ലീപ്പർ കോച്ചുകൾക്ക് രാവിലെ  11 മുതൽ 12 മണിവരെയുമാണ് തത്കാൽ ടിക്കറ്റ് ബുക്ക്  ചെയ്യാനുള്ള പുതിയ സമയം.

സുവിധ ട്രെയിനുകളിലെ ടിക്കറ്റ് ക്യാൻസൽ  ചെയ്താൽ ടിക്കറ്റിന്റെ പകുതി തുക യാത്രക്കാർക്ക് തിരികെ ലഭിക്കുന്നതാണ്. മാത്രവുമല്ല സുവിധ ട്രെയിനുകളിൽ വെയ്റ്റിങ് ലിസ്റ്റ് ഉണ്ടാകില്ല. സ്ഥിതീകരിച്ച ടിക്കറ്റുകളും , ആർ.സി ടിക്കറ്റുകളും  മാത്രമേ ഇനി ലഭിക്കുകയുള്ളു.

രാജധാനി, ശതാബ്ദി ട്രെയിനുകൾ പേപ്പർ രഹിത ടിക്കറ്റ്  സംവിധാനത്തിൽ ആയിരിക്കും ഇനി പ്രവർത്തിക്കുക  . കോച്ചുകളുടെ എണ്ണവും വർദ്ധിപ്പിക്കുകയ്യും  ഇ-ടിക്കറ്റ് ഉപയോഗിച്ച്‌ ഈ  ട്രെയിനുകളിൽ യാത്ര ചെയ്യുകയും ചെയ്യാം . കൂടാതെ ചിലവേറിയ പ്രീമിയം ട്രെയിനുകൾ ജൂലൈ ഒന്ന്  മുതൽ നിർത്തലാക്കുകയും ഓൺലൈൻ ബുക്കിങ് വിവിധ ഭാഷകളിൽ ലഭ്യമാക്കുകയും ചെയ്യും.

Post your comments