Global block

bissplus@gmail.com

Global Menu

എച്ച്എല്‍ എല്‍ സി എംഡി: ഖണ്ഡേല്‍വാലിന് അധിക ചുമതല

തിരുവനന്തപുരം: എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ നിലവിലെ ഫൈനാന്‍സ് ഡയറക്ടര്‍ ശ്രീ. ആര്‍.പി. ഖണ്ഡേല്‍വാലിന് ചെയര്‍മാനും എംഡിയുമായി അധിക ചുമതല നല്‍കി. സി എം ഡിയായിരുന്ന ഡോ എം അയ്യപ്പന്‍ വിരമിച്ച ഒഴിവിലാണ് നിയമനം.

 2009 മേയില്‍ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡില്‍ ഫൈനാന്‍സ് ഡയറക്ടറായി ചുമതലയേറ്റതു മുതല്‍ സ്ഥാപനത്തിന്റെ കോര്‍പ്പറേറ്റ് ധനകാര്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീ.  ഖണ്ഡേല്‍വാല്‍ നേതൃത്വം നല്‍കിവരികയാണ്. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റിന്റെയും എച്ച്എല്‍എല്‍ ബയോടെക് ലിമിറ്റഡിന്റെയും ബോര്‍ഡ് അംഗം കൂടിയാണ് അദ്ദേഹം.

എച്ച്എല്‍എല്ലില്‍ പ്രവേശിക്കുംമുന്‍പ് അദ്ദേഹം ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡില്‍ ഫൈനാന്‍സ് ഡയറക്ടറായിരുന്നു. സെയിലില്‍ 22 വര്‍ഷത്തെ സേവനം അനുഷ്ഠിച്ച് പ്രോജക്റ്റ് ഫൈനാന്‍സിന്റെയും ജെവി ഗ്രൂപ്പിന്റെയും ചുമതലയുള്ള സീനിയര്‍ ഫൈനാന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ആയാണ് സ്ഥാനമൊഴിഞ്ഞത്.

രസതന്ത്രത്തില്‍ ബിരുദമെടുത്ത അദ്ദേഹം ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി മെസ്‌രയില്‍നിന്ന് എംബിഎ നേടി. എഐസിഡബ്ല്യുഎ, എസിഎസ്, എല്‍എല്‍ബി തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതകളും അദ്ദേഹത്തിനുണ്ട്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ എന്നീ സംഘടനകളിലെ അംഗമാണ്.

2012 ജൂലൈയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കണ്ടന്റ്‌സ് ഓഫ് ഇന്ത്യ അദ്ദേഹത്തെ  ധനകാര്യ രംഗത്തെ അതിവിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. ആരോഗ്യ, കുടുംബാസൂത്രണ മന്ത്രാലയത്തിന്റെ മിനി-രത്‌ന സ്ഥാപനമായ എച്ച്എല്‍എല്ലിന് പ്രതിവര്‍ഷം ആയിരം കോടിയിലധികം രൂപ വിറ്റുവരവുണ്ട്

Post your comments