Global block

bissplus@gmail.com

Global Menu

വിദ്യാര്‍ത്ഥികളുടെ പുതിയ അധ്യയന വര്‍ഷം ആഹ്ലാദകരമാക്കി വോഡഫോണ്‍ ഇന്ത്യ

കോട്ടയം: പുതിയ വിദ്യാഭ്യാസ വര്‍ഷാരംഭത്തോടനുബന്ധിച്ച് വോഡഫോണ്‍ ഇന്ത്യ കോട്ടയത്തെ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള 150 കുട്ടികള്‍ക്ക് സ്കൂള്‍ ബാഗുകളും കിറ്റുകളും വിതരണം ചെയ്തു.  കോട്ടയത്തെ മാങ്ങാനം എല്‍.പി. സ്ക്കൂളും കാനം സര്‍ക്കാര്‍ എല്‍.പി. സ്കൂളും സന്ദര്‍ശിച്ചാണ് വോഡഫോണ്‍ ഉദ്യോഗസ്ഥര്‍ ബാഗുകളും കിറ്റുകളും കൈമാറിയത്.

മൂല്യാധിഷ്ഠിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു പ്രസ്ഥാനമായ വോഡഫോണ്‍ സമൂഹത്തിനായി അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുന്നതിലാണ് വിശ്വസിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഇന്ത്യയുടെ കേരളാ ബിസിനസ് മേധാവി അഭിജിത്ത് കിഷോര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ പ്രവര്‍ത്തന മേഖല, വിപണന മേഖല, പശ്ചാത്തലം, സമൂഹം എന്നിവിടങ്ങളില്‍ മാറ്റങ്ങള്‍ക്കു വഴി തുറക്കുക എന്നതിനു തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

ചെറിയ കാര്യങ്ങള്‍ ഈ കുട്ടികള്‍ക്കു വലിയ മാറ്റങ്ങള്‍ പ്രദാനം ചെയ്യുന്നതെങ്ങനെ എന്നു കാണുന്നത് മികച്ചൊരു അനുഭവമാണ്.  ഇത്തരം പദ്ധതികള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കാനും ഈ അനുഭവം തങ്ങളെ പ്രേരിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

സ്കൂള്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി എത്തിയ വോഡഫോണ്‍ സംഘം കുട്ടികള്‍ക്കായി സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും സംഘടിപ്പിച്ചു. 

Post your comments