Global block

bissplus@gmail.com

Global Menu

ട്രസ്റ്റ്‌ ഓഫ് ഇന്ത്യ പദ്ധതിയുമായി ടാറ്റ

മുംബൈ: പ്രമുഖ  വാഹന  നിർമ്മാതാക്കളായ ടാറ്റാ  മോട്ടോർസ് സർക്കാർ  ജീവനക്കർക്കായുള്ള  ട്രസ്റ്റ്‌ ഓഫ് ഇന്ത്യ പദ്ധതി അവതരിപ്പിച്ചു.  ടാറ്റയുടെ പാസഞ്ചർ  കാറുകൾ വാങ്ങുന്ന  കേന്ദ്ര, സംസ്ഥാന സർക്കാർ  ജീവനക്കാർക്കായിരിക്കും ഈ  പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 

ട്രസ്റ്റ്‌  ഓഫ്  ഇന്ത്യ എന്ന പദ്ധതിയിലൂടെ  സർക്കാർ  ഉദ്യോഗസ്ഥർക്ക് വളരെ  ആകർഷകമായ  എക്സ്ചേഞ്ച്  ബോണസ്, വിലക്കുറവ് , ടാറ്റാ മോട്ടോർസ്  ഫിനാൻസ് ലിമിറ്റഡ് വഴി കുറഞ്ഞ പലിശ നിരക്കിൽ വാഹന വായ്പ, തുടങ്ങിയവ കമ്പനി  വാഗ്ദാനം  ചെയ്യുന്നു. കുടാതെ രാജ്യത്ത് ഉടനീളമുള്ള കമ്പനിയുടെ ശൃംഖല വഴി പഴയ  കാറുകൾ കൈമാറ്റം നടത്തുന്നതിനും കമ്പനി  സൗകര്യം ഒരുക്കുന്നു.

രാജ്യത്തിന് സർക്കാർ  ജീവനക്കാർ നൽകുന്ന  സേവങ്ങൾ കണക്കിലെടുത്ത്  അവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. കോർപറേറ്റ് ഇടപാടുകാരുമായി ശക്തമായ ഒരു  ബന്ധം കെട്ടിപ്പടുക്കുവാനുള്ള  ശ്രമത്തിലാണ് കമ്പനി എന്ന് ടാറ്റ മോട്ടോർസ്  വെഹിക്കിൾ  ബിസിനസ്‌  പാസഞ്ചർ യൂണിറ്റ്  പ്രസിഡന്റ്‌  മയാങ്ക് പാരിഖ് അറിയിച്ചു. എന്നാൽ ഈ അടുത്തക്കാലത്ത് കമ്പനി പുറത്തിറക്കിയ ടിയാഗോക്ക് ഈ ആനുകുല്യം ബാധകമല്ല. 

Post your comments