Global block

bissplus@gmail.com

Global Menu

എൽ.എൻ .ജി പൈപ്പ് ലൈൻ രണ്ടുവർഷത്തിനകം

കൊച്ചി : കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ എൽ.എൻ .ജി പൈപ്പ് ലൈൻ     രണ്ടുവർഷത്തിനകം പൂർത്തീകരിക്കാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനും പെട്രോനെറ്റ് എം.ഡി  പ്രഭാത്‌ സിങ്ങുമായി  ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഈ  തീരുമാനം കൈക്കൊണ്ടത്. 

മുടങ്ങി കിടക്കുന്ന പദ്ധതി ജൂലൈയിൽ പുനരാരംഭിച്ച് രണ്ട്  വർഷം കൊണ്ട് പൂർത്തീകരിക്കാൻ സാധിക്കുമെന്ന  പ്രതീക്ഷയിലാണ് അധികൃതർ.

പൈപ്പ് ലൈൻ     സ്ഥാപിക്കുന്നത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ വേണ്ട രീതിയിൽ പരിഹരിച്ചു നൽകാമെന്ന് മുഖ്യമന്ത്രി  ഉറപ്പ് നൽകിയിട്ടുണ്ട്. പദ്ധതി ആരംഭിക്കുന്നതിന്റെ  തുടർനടപടിയെന്നോണം പെട്രോനെറ്റ്  എം.ഡി  കേരളത്തിൽ സന്ദർശനം നടത്തും. പദ്ധതിയുടെ നിലവിലെ അവസ്ഥയെക്കുറിചുള്ള  വിശദമായ റിപ്പോർട്ട്‌  നൽകാൻ മുഖ്യമന്ത്രി  പെട്രോനെറ്റ്  എംഡിയോട്  ആവശ്യപെട്ടു.

3000  കോടി  രൂപയുടെ ഈ പദ്ധതിയുടെ  കരാർ  ഏറ്റെടുത്തിരിക്കുന്നത് ഗ്യാസ്  അതോറിറ്റി ഓഫ്  ഇന്ത്യ  ലിമിറ്റഡും (ഗെയിൽ ) കേരള വ്യവസായ വികസന കോർപറേഷൻനുമാണ്. കൊച്ചിയിൽ സ്ഥാപിച്ച എൽ.എൻ .ജി ടെർമിനലിൽ നിന്ന്  ഏഴ് ജില്ലകളിലായിട്ടാണ്  പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടത്.  ജനങ്ങൾ  തിങ്ങിപാർക്കുന്ന പ്രദേശങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിൽ കടുത്ത പ്രതിഷേധം നിലനിൽകുന്നുണ്ട്. 

Post your comments