Global block

bissplus@gmail.com

Global Menu

നെക്സ്റ്റ്ബിറ്റ് റോബിൻ സ്മാർട്ട്‌ ഫോൺ ഇന്ത്യൻ വിപണിയിൽ

കൊച്ചി : അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന നെക്സ്റ്റ്ബിറ്റ്  റോബിൻ 
സ്മാർട്ട്‌ ഫോൺ ഇന്ത്യയിൽ  അവതരിപ്പിച്ചു. 19,999  രൂപയാണ് ഫോണിന്റെ ഇന്ത്യൻ 
വിപണി വില. മെയ്‌ 30 മുതൽ ഇ- കോമേഴ്സ് വെബ്‌സൈറ്റായ ഫ്ലിപ്കാർട്ടിലുടെ ഫോൺ ഉപഭോക്തക്കൾക്ക് ലഭ്യമാകും.

സാധാരണ ഫോണുകളിൽ നിന്ന് വ്യത്യസ്തമായി പോളി കാർബണേറ്റാണ് ഈ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 

32 ജിബി  ഇന്റെർണൽ സ്റ്റോറേജുള്ള ഫോണിൽ 100 ജിബി ക്ലൗഡ് സ്റ്റോറേജുമുണ്ട്. 
അൽകമീസ് ഓഡിയോ  സംവിധാനമുള്ള ഫോണിന്റെ  മുൻവശത്ത് ഇരട്ട സ്പീക്കറിലുടെ മികച്ച ശബ്ദമാണ് ലഭിക്കുന്നത്.

മൂന്ന്  ജിബി  റാമുള്ള  ഈ  സ്മാർട്ട്‌ ഫോണിൽ ക്വോൽകോം സ്നാപ്ഡ്രാഗൺ 808 പ്രോസ്സസറാണ് ഉപയോഗിച്ചിരിക്കുന്നത്.

അഞ്ച് എം.പി  ഫ്രണ്ട്  ക്യാമറയും  13  എം.പി ബാക്ക് ക്യാമറയുമാണ് ഫോണിൽ ഉള്ളത്. 
5.2 ഇഞ്ച്‌ ഡിസ്പ്ലേയുള്ള ഫോണിൽ ഡ്യുവൽടോൺ എൽ.ഇ.ഡി  ഫ്ലാഷ് ,ഫിംഗർ പ്രിന്റ്‌ സ്കാനർ തുടങ്ങിയ പ്രത്യേകതകളുമുണ്ട്.

Post your comments