Global block

bissplus@gmail.com

Global Menu

സ്മാർട്ട്‌ ഫോൺ ആരാധകർക്ക് ഇനി അച്ഛെ ദിൻ

ബാംഗ്ലൂർ : സ്മാർട്ട്‌ ഫോൺ മേഖലയിൽ അനുദിനം കുതിച്ച് ചാട്ടം നടത്തുന്ന ഇന്ത്യൻ  വിപണിയിൽ ഇതാ 99  രൂപയ്ക്ക് ഒരു സ്മാർട്ട്‌ ഫോൺ വരുന്നു . ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നമോടെൽ എന്ന കമ്പനിയാണ് 99  രൂപയ്ക്ക് സ്മാർട്ട്‌ ഫോണുമായി രംഗത്ത് വന്നിരിക്കുന്നത് . നമോടെൽ അച്ഛെ ദിൻ എന്നാണ് ഈ സ്മാർട്ട്‌ ഫോണിന്  നൽകിയിരിക്കുന്ന പേര് .  

നാല് ഇഞ്ച്‌ ഡിസ്പ്ലേയുള്ള ഫോണിൽ ആൻഡ്രോയിഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ജിബി റാമുo 4 ജിബി ഇന്റെർണൽ സ്റ്റോറേജും ആണ് ഫോണിൽ ലഭ്യമാകിയിരിക്കുന്നത്. ഇത് 32  ജിബി വരെ എസ്ഡി കാർഡ്‌ ഉപയോഗിച്ച് വികസിപ്പിക്കവുന്നതാണ്.  2 എംപി ക്യാമറയുള്ള ഫോണിൽ ഡ്യുവൽ സിമ്മും, 3 ജി നെറ്റ്വർക്ക്‌ കണ്ക്ടിവിറ്റിയും ലഭ്യമാണ്. 

കമ്പനിയുടെ  വെബ്സൈറ്റായ  നമോടെൽ ഡോട്ട് കോമിലുടെ ഈ മാസം 17 മുതൽ 25  വരെ സ്മാർട്ട്‌ ഫോൺ ബുക്ക്‌ ചെയ്യാൻ സാധിക്കുമെന്ന് കമ്പനി പ്രമോട്ടർ മാധവ് റെഡ്ഡി അറിയിച്ചു. എന്നാൽ ഈ  വെബ്സൈറ്റ്  നിലവിൽ  തുറക്കാൻ സാധിക്കുന്നില്ലയെന്നതാണ് സത്യം. ബീമൈബാങ്കർ. കോം എന്ന സൈറ്റിലുടെ ഉപഭോക്താക്കൾ 199  രൂപ  പ്രത്യേകം നൽകിയാണ് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്. ഇതേ  തുടർന്ന് ലഭിക്കുന്ന യുസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് നമോടെൽ.ഡോട്ട് കോമിൽ  ഫോൺ ബുക്ക്‌  ചെയ്യാൻ കഴിയുന്നതാണ്. 

2,999 രൂപ  വില വരുന്ന സ്മാർട്ട്‌  ഫോണാണ് 99  രൂപയ്ക്ക് നൽകുന്നതെന്ന് കമ്പനി വെബ്സൈറ്റിൽ  പറയുന്നു.ഫോൺ കൈപറ്റുമ്പോൾ ഡെലിവറി ചാർജ് നൽകണമെന്നും സൈറ്റിൽ പറയുന്നുണ്ട്. കുറച്ച് മാസങ്ങൾക്ക് മുൻപ് 251 രൂപയ്ക്ക് സ്മാർട്ട്‌ ഫോണുമായി റിങ്ങിംഗ് ബെൽസ് എന്ന കമ്പനി വന്നിരുന്നു. എന്നാൽ സംഗതി വിവാദമായതോടെ കമ്പനി വിപണിയിൽ നിന്ന് പിന്മാറുകയാണ് ഉണ്ടായത്.  അതിനേക്കാൾ വിലകുറവ് വാഗ്ദാനം ചെയ്താണ് ഇപ്പോൾ നമോടെൽ രംഗത്ത് വന്നിരിക്കുന്നത്. 

Post your comments