Global block

bissplus@gmail.com

Global Menu

ഓൺലൈൻ കാർ ലോണുമായി ഫെഡറൽ ബാങ്ക്

കൊച്ചി : ഇനി കാർ  ലോണിന് വേണ്ടി ബാങ്കിൽ കയറി ഇറങ്ങണ്ട. ഓൺലൈൻ വഴി കാർ ലോൺ ലഭ്യമാക്കുന്ന പദ്ധതിയുമായി ഫെഡറൽ ബാങ്ക് വരുന്നു.ബി യുവർ ഓൺ മാസ്റ്റർ (BYOM ) എന്ന ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ പദ്ധതിയിലൂടെയാണ് കാർ  ലോൺ ലഭിക്കുന്നത്. 

വാങ്ങുവാൻ നിശ്ചയിച്ചിരിക്കുന്ന കാറും  ഡീലറും ഏതാണ് എന്ന്  ഉപഭോക്താകൾക്ക് ഓൺലൈൻ വഴി ബാങ്കിനെ അറിയിക്കാവുന്നതാണ്. തുടർന്ന്  ലോണിന്  ആവശ്യമായ തുകയും,അത്  അനുവദിച്ച് കിട്ടാനുള്ള നടപടികളും ഓൺലൈൻ  വഴി തന്നെ സാധ്യമാക്കാം . കൂടാതെ ഡീലറിന്റെന കൈയിൽ നിന്ന് നേരിട്ട് കാർ വാങ്ങാനുള്ള  സൗകര്യവും പദ്ധതിയിലുടെ ഒരുക്കിയിട്ടുണ്ട്.

ഈ സൗകര്യം  ആദ്യ  ഘട്ടത്തിൽ ബാങ്കിന്റെ എറണാകുളം, മുംബൈ ശാഖകളിലെ മുൻ അംഗീകാരം ഉപഭോക്താക്കൾക്കാണ് ലഭ്യമാകുക. ബിവൈഒഎമ്മിന് കീഴിലെ രണ്ടാമത്തെ ഡിജിറ്റൽ ഓഫറാണ് ഓൺലൈൻ കാർ ലോൺ.  നിക്ഷേപത്തിന്മേൽ ഓൺലൈനായി വായ്പ ലഭ്യമാക്കുന്ന ഫെഡ് -ഇ- ക്രെഡിറ്റാണ് ആദ്യത്തെത്.

ഡിജിറ്റൽ ഉൽപന്നങ്ങളിലുടെയും സുതാര്യമായ പ്രവർത്തനങ്ങളിലൂടെയും തങ്ങളുടെ  ഉപഭോക്താകൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാൻ  ബാങ്ക്  ബാദ്ധ്യസ്ഥമാണെന്നും . ഇതിന്റെ ആദ്യപടിയാണ് ബിവൈഒഎം കാർ ലോൺ എന്നും ഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ.എം.ബാബു  അറിയിച്ചു.  ഓൺലൈൻ വ്യക്തിഗത വായ്‌പാ  സൗകര്യങ്ങളും  ഫെഡറൽ ബാങ്ക് ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post your comments