Global block

bissplus@gmail.com

Global Menu

എസ്ബിഐ - എസ്ബിടി ലയനം ഉടൻ

ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ്  ഇന്ത്യയുമായി എസ്ബിടി  ഉൾപ്പടെയുള്ള  അസോസിയേറ്റ് ബാങ്കുകളുടെ ലയനം ഉടൻ നടക്കും. ആഗോളതലത്തിൽ  ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയിൽ  ഇടം പിടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് എസ്ബിഐ  ഈ  ലയനം നടപ്പാക്കുന്നത്. ഇപ്പോൾ  67-യാം സ്ഥാനത്താണ് എസ്ബിഐ നിൽക്കുന്നത്.

അസോസിയേറ്റ് ബാങ്കുകളുടെ ബോർഡുകൾ ലയനത്തിന് അനുമതി നൽകിയിട്ടുണ്ട്. അധികം വൈകാതെ  എസ്ബിഐയുടെ  സെൻട്രൽ ബോർഡും ഈ  ലയനത്തിന്  അനുമതി നൽകും. 

സ്റ്റേറ്റ് ബാങ്ക് ഓഫ്  ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ്  മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിർ ആൻഡ്‌ ജയ്പുർ  തുടങ്ങിയ അസോസിയേറ്റ് ബാങ്കുകളോടൊപ്പം ഭാരതീയ മഹിള ബാങ്കും എസ്ബിഐയിൽ ലയിക്കും 2008 -ൽ  സ്റ്റേറ്റ്  ബാങ്ക് ഓഫ് സൗരാഷ്ട്രയും 2010 -ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോറും എസ്ബിഐയിൽ ലയിപ്പിച്ചിരുന്നു.അതിന് ശേഷം നടക്കുന്ന ആദ്യ ലയനമാണ് ഇത്.

ലയിക്കാനിരിക്കുന്ന അസോസിയേറ്റ് ബാങ്കുകളിൽ എസ്ബിഐ യ്‌ക്ക് ഉയർന്ന ഓഹരി പങ്കാളിത്തമാണ് നിലവിൽ  ഉള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ 79 ശതമാനവും, സ്റ്റേറ്റ് ബാങ്ക് ഓഫ്ബിക്കാനിർ ആൻഡ്‌ ജയ്പുരിൽ  75 ശതമാനവും,സ്റ്റേറ്റ്  ബാങ്ക് ഓഫ് മൈസൂരിൽ 90 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

ലയനം നടപ്പാകുന്നതോടെ 37  ലക്ഷം കോടി രൂപ ബാലൻസ് ഷീറ്റുള്ള ബാങ്ക്  ആകും എസ്ബിഐ. നിലവിൽ 28 ലക്ഷം കോടി രൂപയാണ് ബാങ്കിന്റെ ബാലൻസ് ഷീറ്റ്.

Post your comments