Global block

bissplus@gmail.com

Global Menu

മിഷേലിൻ ടയറുകൾ വാങ്ങാൻ ഇഎംഐ സൗകര്യം

ന്യൂഡൽഹി : ഫ്രഞ്ച് ടയർ  ബ്രാൻഡായ  മിഷേലിൻ ഇന്ത്യയിൽ  തങ്ങളുടെ ടയറുകൾക്ക് ഇഎംഐ നൽകുന്നു. പാസഞ്ചർ  കാറുകളുടെയും ലൈറ്റ്  ട്രക്കുകളുടെയും ടയറുകൾക്കാണ് ഇഎംഐ നൽകുന്നത്.

ഇന്ത്യയിലെ തീരഞ്ഞെടുത്ത മിഷേലിൻ പ്രയോറിട്ടി പാർട്ട്ണർ ഷോറൂമുകളിലും ടയർപ്ലസ്‌ സ്റ്റോറു -കളിലുമായിരിക്കും മാസ ഗഡുക്കളായി ടയർ വാങ്ങാൻ അവസരം ലഭിക്കുക. 5000 രൂപയിൽ കൂടുതൽ വിലയുള്ള ടയറുകൾ വാങ്ങുന്നതിന്  എത് ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിച്ചാലും 100 ശതമാനം ഫിനാൻസ് ലഭ്യമാക്കുമെന്നതാണ് കമ്പനി തരുന്ന ഉറപ്പ്.

തങ്ങളുടെ  ഉൽപ്പനങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ഉപഭോക്തകളിൽ എത്തിക്കാനുള്ള  പരിശ്രമാത്തിലാണ് കമ്പനി. ഉപഭോക്താക്കൾക്ക് തടസ്സം കൂടാതെ വളരെ സുഗമമായി  പാസഞ്ചർ, ലൈറ്റ്  ട്രക്കുകൾ തുടങ്ങിയവയുടെ ടയറുകൾ വാങ്ങുന്നതിനാണ് കമ്പനി ഇഎംഐ സംവിധാനം കൊണ്ട് വന്നത് എന്ന് മിഷേലിൻ ഇന്ത്യ കോമേഷ്യൽ ഡയറക്ടർ മോഹൻ കുമാർ പറഞ്ഞു.

മിഷേലിന്റെ അംഗീകൃത ഡീലർഷിപ്‌ ഷോറൂമുകളിൽ നിന്ന് ഡിജിറ്റൽ വാറൻറ്റി രജിസ്ട്രേഷന് അപേക്ഷിക്കുന്നവർക്ക് യാതൊരുവിധ അധിക തുകയും അടക്കാതെ തന്നെ ഇഎംഐ ലഭ്യമാകും. മൂന്ന് മുതൽ ആറ് മാസത്തിനകം അടച്ച് തീർക്കാവുന്ന പലിശയില്ലാത്ത ഇഎം ഐ സേവനമാണ് ലഭ്യമാക്കുന്നത്.

Post your comments