Global block

bissplus@gmail.com

Global Menu

എസ്ബിഐ മൊബൈല്‍ അടിസ്ഥാനമാക്കിയുള്ള പേമെന്‍റ് സൊലൂഷന്‍ എം-വിസ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മൊബൈല്‍ അടിസ്ഥാനമാക്കിയുള്ള പേമെന്‍റ് സൊലൂഷന്‍ എം- വിസ പുറത്തിറക്കി. 

ഈ സേവനമുപയോഗിച്ച്  വളരെ ലളിതമായി ഇടപാടുകാര്‍ക്ക് അവരുടെ മൊബൈലില്‍നിന്നു പേമെന്‍റുകള്‍ നടത്താം. യുണീക് മര്‍ച്ചന്‍റ്ക്വിക്ക് റെസ്പോണ്‍സ് (ക്യു ആര്‍)  കോഡ്  സ്കാന്‍ ചെയതു പേമെന്‍റ് നടത്തുന്നതിനാല്‍  കാര്‍ഡ് സ്വൈപ് ചെയ്യേണ്ടതായി വരുന്നില്ല. അതുകൊണ്ടുതന്നെ ഏറ്റവും ലളിതവും സുരക്ഷിതത്വവും സൗകര്യപ്രദമവുമായ പേമെന്‍റ് സംവിധാനമാണിതെന്ന്  എസ്ബിഐ ഡിഎംഡി മഞ്ജു അഗര്‍വാള്‍ പറഞ്ഞു. 

എസ്ബിഐയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കു എം-വിസ സൊലൂഷന്‍ ഉപയോഗിക്കാം. ബാങ്ക് ഇടപാടുകാര്‍ക്ക് എസ്ബിഐയുടെ  എനിവേര്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നു ഡൗണ്‍ലോഡ് ചെയ്തു എം വിസ പേമെന്‍റ്സില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി. ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തശേഷം ഹോം സ്ക്രീനിലെ എം- വിസ ഐകോണില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്ട്രേഷനായി.

 പേമെന്‍റ് നോട്ടിഫിക്കേഷന്‍, ക്യു ആര്‍ കോഡ് ജനറേഷന്‍, നടത്തിയ ഇടപാടുകള്‍ തുടങ്ങിയവയെല്ലാം  ഇടപാടുകാരനു കാണുവാന്‍ സാധിക്കും. എസ്ബിഐ എം-വിസ കടക്കാരന് ഏതു എം-വിസ ഇടപാടുകാരനില്‍നിന്നും പണം സ്വീകരിക്കുവാന്‍ സാധിക്കും. അതേപോലെ തിരിച്ചും സാദ്ധ്യമാണ്.   

Post your comments