Global block

bissplus@gmail.com

Global Menu

ഒരു ചാർജിൽ 488 കി മി ഓടുന്ന ടെസ്ല മോഡൽ എസ്

ന്യു യോർക്ക്‌: വിപ്ലവകരമായ പുതിയ ഇലക്ട്രിക്ക് കാറുമായി ടെസ്ല. ഒരു തവണ മാത്രം ചാർജ്‌ ചെയ്യുമ്പോൾ 488 കിലോമീറ്ററോളം സഞ്ചരിക്കാന്‍ ടെസ്ലയുടെ പുതിയ  മോഡൽ എസ് കാറിനു സാധിക്കും.

ബാറ്ററിയുടെ ശേഷി വർദ്ധിപ്പിച്ചാണ് മോഡൽ എസ് എത്തുക. ഇത് കാരണമാണ് മൈലേജിൽ ഇത്രത്തോളം നേട്ടമുണ്ടാക്കാൻ സാധിക്കുന്നത്. വായുതടസ്സം കുറയ്‌ക്കുന്നതിനായി പുതിയ ഡിസൈനാണ് മോഡല്‍ എസ്‌ കാറിനു ഉള്ളത്. 

ടെസ്ലയുടെ പുതിയ മോഡല്‍ എത്തുന്നതോടെ ഇലക്‌ട്രിക്‌ കാറുകള്‍ വാങ്ങുന്നതിനെക്കുറിച്ച്‌ ആളുകള്‍ കൂടുതല്‍ ചിന്തിച്ചുതുടങ്ങുമെന്ന്‌ ടെസ്ല വിശ്വസിക്കുന്നു. 

നിസ്സാൻ ലീഫ് എന്നാ ഇലക്ട്രിക്ക് കാറാണ് ടെസ്ല മോഡൽ എസിന്റെ അടുത്ത എതിരാളി. ബാറ്ററി ക്ഷമത വർധിപ്പിക്കുക എന്നത് ടെസ്ലയും നിസാനും കുറെക്കാലമായി ഒരു വെല്ലുവിളിയായി എറെടുത്തിരിക്കുകയായിരുന്നു. 

Post your comments