Global block

bissplus@gmail.com

Global Menu

റബ്ബർ വിപണിയിൽ ഉണർവ്

 കൊച്ചി: കർഷകരുടെ ആശങ്കകളും ആകുലതകളും അകറ്റി റബ്ബർ വിപണി വീണ്ടും ഉണർവിലേക്ക്. റബ്ബർ വില ഉയർന്നതോടെ കഴിഞ്ഞ കുറെ നാളുകളായി  വില തകർച്ച മുലം  പ്രതിസന്ധിയിലായിരുന്ന  കർഷകർക്ക് ഏറെ ആശ്വാസമാണ് ലഭിച്ചത് .

വിലയിടിവിനെ  തുടർന്ന്  ഒട്ടുമിക്ക കർഷകരും റബ്ബർ ടാപ്പിംഗ് താൽകാലികമായി നിർത്തിയിരുന്നു. ഇപ്പോൾ വിപണി അനുകൂലമായതിനോടൊപ്പം മഴകൂടി ലഭിച്ചാൽ ടാപ്പിംഗ് വീണ്ടും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.

ഏപ്രിൽ ഒന്നാം തീയതി 115 രൂപയായിരുന്ന ആർഎസ്എസ് നാല് ഇനം റബ്ബറിന് ഇപ്പോൾ  143 രൂപയാണ് വില. കഴിഞ്ഞയാഴ്ച ഒരു  ദിവസം കിലോഗ്രാമിന് 4  രൂപയുടെ വർദ്ധനവാണ് ഉണ്ടായത് .ഫെബ്രുവരിയിൽ 87 രൂപയായിരുന്ന ആർഎസ്എസ് 5  റബ്ബറിന് ഇന്നലെ 140  രൂപയും ലാറ്റക്സിന് 150 രൂപയും വരെ വില ഉയർന്നു.

അന്താരാഷ്ട്ര വിപണിയിലെ റബ്ബറിന്റെ വിലയുടെ ഉയർച്ചയ്ക്കൊപ്പം തന്നെ ആഭ്യന്തര വിപണിയിലെയും വില ഉയരുന്നുണ്ട്. റബ്ബറിന്റെ ഇറക്കുമതിയിൽ കേന്ദ്ര സർക്കാർ ഇടപെട്ടതോടെയാണ് റബ്ബർ വിപണിയിൽ നില നിന്നിരുന്ന അനിശ്ചിതാവസ്ഥ മാറിക്കിട്ടിയെന്ന്  വിദഗ്ദ്ധർ അഭിപ്രായപെടുന്നു .

കൂടാതെ കർഷകർ ടാപ്പിംഗ് നിർത്തിയത് മുലം വിപണിയിൽ റബ്ബറിന്റെ വരവ് ഗണ്യമായി കുറഞ്ഞതും വില ഉയരാൻ കാരണമായി. ആഗോളവിപണിയിൽ  ക്രൂഡ് ഓയിലിന്റെ വില ഉയർന്നതും റബ്ബർ വില ഉയരുന്നതിന്  സഹായകമായി.

2013  മുതലാണ് റബ്ബറിന്റെ വില കുറഞ്ഞ് തുടങ്ങിയത്. 248  രൂപയോളം വിലയുണ്ടായിരുന്ന   റബ്ബറിന് ഏറ്റവും താഴ്ന്നവിലയായ  91  രൂപ വരെ എത്തിയിരുന്നു. റബ്ബറിന്റെ  ഈ  തകർച്ചക്ക്  പ്രധാന കാരണം വൻതോതിലുള്ള  റബ്ബർ ഇറക്കുമാതിയാണെന്ന്  ആരോപണമുണ്ട്.

യുപിഎ സർക്കാരിന്റെ  ഭരണകാലത്ത് ഏത് തുറമുഖത്തുകൂടിയും റബ്ബർ   ഇറക്കുമതി നടത്താനുള്ള  അനുമതി നൽകിയിരുന്നു. എന്നാൽ ചില  തെരഞ്ഞെടുത്ത തുറമുഖങ്ങളിലുടെ  മാത്രം ഇറക്കുമതി അനുവദിക്കാവുള്ളു എന്ന കർഷകരുടെ ആവശ്യം നരേന്ദ്ര മോദി സർക്കാർ പരിഗണിച്ചതോടെയാണ് വിപണിയിൽ  ഉണർവ് കണ്ട് തുടങ്ങിയത് . 

Post your comments