Global block

bissplus@gmail.com

Global Menu

ഒരു ലക്ഷത്തിലധികം ബുക്കിംഗുമായി ക്രേറ്റ

ന്യു ഡൽഹി: എസ്.യു.വി  ആരാധകരുടെ മനംകവർന്ന ക്രേറ്  റെക്കോർഡ്‌ ബുക്കിംഗിലേക്ക്. ഹ്യുണ്ടായിയുടെ കോംപാക്ട്  സ്പോർട് യുട്ടിലിറ്റി വാഹനമായ ക്രേറ്റ വാഹന വിപണിയിലെ താരമായി മാറിയിരിക്കുകയാണ്. ഇന്ത്യയിൽ നിർമ്മിച്ച  ക്രേറ്റ  വിദേശത്തേക്കും കയറ്റുമതി ചെയുന്നുണ്ട് . 2015  ജൂലൈയിൽ വിപണിയിൽ എത്തിയ ക്രേറ്റയ്ക്ക്  ഇന്ത്യയിലും വിദേശത്തും ഒരുപോലെയാണ് ആരാധകരുള്ളത്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയിലും വിദേശത്തുമായി ഒരു ലക്ഷതിലധികം ബുകിംഗ് നേടാൻ  സാധിച്ചത്.

ഈ കഴിഞ്ഞ മാർച്ച്‌ വരെയുള്ള കണക്ക് പ്രകാരം 68,000 യുണിറ്റുകളാണ് ഹ്യുണ്ടായ് വിറ്റഴിച്ചത്. ഓരോ മാസവും 8000   യൂനിറ്റുകളിലധികം വില്പ്പന ഇന്ത്യയിൽ നടക്കുന്നുണ്ട് ആഗോളതലത്തിൽ നോകുമ്പോൾ മാസവിപണി പതിനായിരത്തിലധികമാണ്. 

വാഹനത്തിന്  ആവശ്യക്കാർ ഏറുന്നതു മൂലം  ക്രേറ്റയുടെ നിർമ്മാണം 20  ശതമാനം ഉയർത്താനാണ് ഹ്യുണ്ടായിയുടെ തീരുമാനം.

അതായത്  പ്രതിമാസം 12000 യുണിറ്റുകളാവും വിപണിയിൽ എത്തുക.അതിൽ 10,000 യുണിറ്റുകൾ ഇന്ത്യൻ വിപണിയിലും ബാക്കി വിദേശത്തും എത്തിക്കാനുമാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 77 വിദേശ രാജ്യങ്ങളിലെക്കാണ് ക്രേറ്റ കയറ്റുമതി ചെയുന്നത്.

ഇന്ത്യൻ വാഹന പ്രേമികളുടെ ഇടയിൽ ആധുനിക പ്രീമിയം ബ്രാൻഡ്‌ എന്ന നിലയിലേക്ക് ഉയരുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഹ്യുണ്ടായ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടിവ്  ഓഫീസറുമായ വൈ.കെ കോ അഭിപ്രായപെട്ടു.

ഇന്ത്യയിൽ വിൽക്കുന്ന  ഹ്യുണ്ടായിയുടെ കാറുകൾക്ക് ശരാശരി 7 ലക്ഷം രൂപയാണ് വില  വരുന്നത് . ഇതിൽ നിന്ന് വിട്ട് ചെറുകാറുകളോട് മത്സരിക്കാൻ കമ്പനിക്ക് താൽപര്യമില്ലായെന്നും അദ്ദേഹം അഭിപ്രായപെട്ടു.ഈ  വർഷം ആറു  മുതൽ എട്ടു  ശതമാനം വരെയാണ് അധിക ലാഭം പ്രതിക്ഷിക്കുന്നത്.  കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിക്ക്  16 ശതമനം  അധിക വിൽപ്പനയാണ്  ലഭിച്ചത്.

Post your comments