Global block

bissplus@gmail.com

Global Menu

ഗിവ് ഇറ്റ് അപ്പ്‌ ​​പദ്ധതി വൻവിജയം

ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ ഗിവ് ഇറ്റ് അപ്പ്‌ ​പദ്ധതി വൻവിജയത്തിലേക്ക് . പെട്രോളിയം മന്ത്രാലയത്തിന്റെ ഈ   പദ്ധതിയുമായി സഹകരിച്ച് പാചകവാതക സബ്സിഡി ഉപേക്ഷിച്ചവരുടെ എണ്ണം ഒരു കോടിയിലധികം കഴിഞ്ഞിരിക്കുകയാണ്.

ഇതിലുടെ കൈവരിച്ച 1,110  കോടി രൂപ വിനിയോഗിച്ചാണ് 60  ലക്ഷത്തിലേറെ  പാവപ്പെട്ട കുടുംബങ്ങൾക്ക്  ഇപ്പോൾ  പാചകവാതക കണക്ഷനുകൾ നൽകിയിരിക്കുന്നത്.

2015 മാർച്ച്‌ 27  നാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡി ഈ പദ്ധതിയുടെ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്.   രാജ്യത്ത് 16.5 കോടി എൽപിജി ഉപഭോക്താകളിൽ  നിന്നും ഒരു കോടി ഉപഭോക്താകളും ഈ  പദ്ധതിയുമായി സഹകരിച്ച് അവരുടെ സബ്സിഡികൾ വേണ്ട എന്നുവച്ചു. ഇതിലുടെ  നിർധനരായ നിരവധി കുടുംബങ്ങൾക്കാണ് പാചകവാതകമെന്ന സ്വപ്നം പൂവണിത്തത്.

ദാരിദ്രിരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ സ്ത്രീകൾക്ക് സൗജന്യ പാചകവാതക കണക്ഷനുകൾ ലഭ്യമാക്കുന്ന പദ്ധതിയായ 'പ്രധാന മന്ത്രി ഉജ്ജ്വല യോജനയ്ക്ക്' കേന്ദ്രസർക്കാരിന്റെ സാമ്പത്തികകാര്യ സമിതി അംഗീകാരം നൽകി. ഇതിനായി കേന്ദ്രം 8000  കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2019 ഓടെ  പദ്ധതി പൂർത്തീകരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 

ഈ  പദ്ധതിയിലുടെ  നിർധനരായ കുടുംബങ്ങൾക്ക്  എൽപിജി  കണക്ഷൻ എടുക്കുന്നതിന് 1600 രൂപയുടെ ധനസഹായം സർക്കാരിൽ നിന്നും ലഭി​ക്കും. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയായിരിക്കും  അർഹരായ ബിപിഎൽ കുടുംബങ്ങളെ തെരഞ്ഞെടുക്കുക.

വാർഷിക വരുമാനം പത്തുലക്ഷത്തിലധികം  ഉള്ളവരുടെ സബ്സിഡി നിർബന്ധമായും റദ്ദാക്കുമെന്ന് കേന്ദ്രപെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. ഉപഭോക്താകൾക്ക് ഗ്യാസ് ഏജൻസി മുഖാന്തരമോ ഓൺലൈൻ വഴിയോ സബ്സിഡി വേണ്ടന്നു വെയ്ക്കാമെന്നുm അദ്ദേഹം കൂട്ടിച്ചേർത്തു.​

Post your comments