Global block

bissplus@gmail.com

Global Menu

കാൻവാസ് സ്പാർക്ക് 2 പ്ലസുമായി മൈക്രോമാക്സ്

മുംബൈ: ഇന്ത്യയിലെ' പ്രമുഖ സ്മാർട്ട്‌ ഫോൺ നിർമ്മതാക്കളായ മൈക്രോമക്സ് തങ്ങളുടെ പുതിയ സ്മാർട്ട്‌ ഫോണായ കാൻവാസ് സ്പാർക്ക് 2 പ്ലസ്‌ വിപണിയിൽ അവതരിപ്പിച്ചു. 3,999  രൂപയാണ് കാൻവാസ് സ്പാർക്ക് 2 പ്ലസ്‌ സ്മാർട്ട്‌  ഫോണിന്റെ വില. സ്നാപ്ഡീലീലുടെ ഉപഭോക്താകൾക്ക് ഫോൺ സ്വന്തമാക്കാം.  

മെറ്റാലിക് ഗ്രേ, കോപ്പർ ഗോൾഡ്, ഷാമ്പെയ്ൻ ഗോൾഡ്, എന്നി മുന്ന് നിറങ്ങളിലായിട്ടാണ് സ്മാർട്ട്‌ ഫോൺ ലഭിക്കുന്നത്. 5 ഇഞ്ച് എഫ്.ഡബ്ലു.വി.ജി.എ ഡിസ്പ്ലേയോടു കൂടിയ ഫോണിന് 854 X 480 റെസല്യുഷനാണ് ഉള്ളത്. ഒരു ജിബി റാമുള്ള ഫോണിൽ 1.3GHz ക്വാഡ് കോർ പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഫോണിൽ 8 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഉള്ളത്

കാൻവാസ് സ്പാർക്ക് 2 പ്ലസ്‌  സ്മാർട്ട്‌ ഫോണിൽ  5 എംപി  റീയർ ക്യാമറയും 2 എംപി  ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. ആൻഡ്രോയിഡ്  മാർഷ്മല്ലോ ഓപ്റേറ്റിംഗ്  സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. 2000mAh  ബാറ്റേറി, 10 പ്രാദേശിക ഭാഷകൾ പിന്തുണക്കുന്ന ഇൻഡസ് ലാംഗ്വേജ് സോല്യുഷൻ എന്നിവ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Post your comments