Global block

bissplus@gmail.com

Global Menu

രണ്ടാം വരവിൽ മികവു കാട്ടി മാഗ്ഗി

ചെന്നൈ:  തിരിച്ചു വരവിൽ  ബ്രാണ്ടിന്റെ ശക്തി തെളിയിച്ചു നെസ്റ്ലെ മാഗ്ഗി . വിലക്കിനു ശേഷമുള്ള തിരിച്ചു വരവിൽ വിപണിയുടെ 50  ശതമാനം  കൈയ്യടക്കിയാണ്  നെസ്റ്ലെ മാഗ്ഗി അവരുടെ സാന്നിധ്യം അറിയിച്ചത്. നെസ്റ്ലെ തന്നെ പുറത്തു വിട്ട ഔദ്യോഗിക കണക്കു പ്രകാരമാണിത്.

ഇന്ത്യയുടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ അഞ്ച് മാസത്തെ വിലക്കിന് ശേഷം നവംബർ അവസാനത്തോടെയാണ് മാഗ്ഗി നൂഡിൽസ് വിപണിയിൽ എത്തി തുടങ്ങിയത്. ലെഡിന്റെ അളവ് ക്രമാതീതമായി  കണ്ടെത്തിയതിനെ തുടർന്നു കഴിഞ്ഞ ജൂണിലായിരുന്നു വിലക്ക് എർപ്പെടുത്തിയിരുന്നത്. 

നിലവിലുള്ള മസാല നൂഡിൽസിന് പുറമേ  മാഗ്ഗിയുടെ ജനപ്രീതി നേടിയ വെജിറ്റബിൾ ആട്ടയും ഓട്സ് നൂടിൽസും മാഗ്ഗി  വിപണിയിൽ എത്തിച്ചു തുടങ്ങി .80 ഗ്രാമുള്ള വെജിറ്റെബിൾ ആട്ട നൂഡിൽസിനും  20 രൂപയും,  73 ഗ്രാമുള്ള  ഓട്സ് നൂഡിൽസിന്  25 രൂപയുമാണ് വിപണിയിൽ  ഇപ്പോൾ വില. 

നെസ്റ്ലെയുടെ കണക്കു പ്രകാരം മാഗ്ഗി നൂഡിൽസിന്റെ വില്പന വർധിച്ചു വരുകയാണ് . വിപണിയുടെ 50 ശതമാനം നേടിയെടുക്കാൻ സാധിച്ചതിൽ  വളരെ സന്തോഷമുണ്ടെന്നു നെസ്റ്ലെ മനേജിംഗ് ഡയറക്ടറും ചെയർമാനുമായ സുരേഷ് നാരായണൻ അഭിപ്രായപ്പെട്ടു.  

കഴിഞ്ഞ 33 വർഷങ്ങളിലായി മാഗ്ഗി ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഒരു  ഭക്ഷ്യ ബ്രാൻഡായി  മാറിയിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Post your comments