Global block

bissplus@gmail.com

Global Menu

ഇന്റൽ 1100 ജീവനക്കാരെ പിരിച്ചു വിടുന്നു

ന്യൂയോർക്ക്‌: ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ കമ്പ്യൂട്ടർ ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ കോർപ്പറേഷൻ  അവരുടെ 1100 ജീവനക്കാരെ  പിരിച്ചുവിടുന്നു. ഉയർന്ന പദവിയിലുള്ള  ഉദ്യോഗസ്ഥർ മുതൽ താഴേത്തട്ടിൽ  ജോലി ചെയ്യുന്നവരുടെ  വരെ  ജോലി നഷ്ട്ടമാക്കുമെന്നാണ് റിപ്പോർട്ടുകൾ  സൂചിപ്പിക്കുന്നത്. 

 രാജ്യത്ത്  ഒട്ടാകെ  പ്രവർത്തിക്കുന്ന കമ്പനിയുടെ  ചെറിയ യൂണിറ്റുകൾ അടച്ചു പൂട്ടുന്നത്തിന്റെ ഭാഗമായിട്ടാണ്  ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്.

വിപണിയിൽ  പേഴ്സണൽ കമ്പ്യൂട്ടറിന്റെ വില്പനയിൽ ഉണ്ടായ ഇടിവിനെ  തുടർന്ന് 5000 ജീവനക്കരെയെങ്കിലും ഒഴുവാക്കേണ്ടി വരുമെന്ന്  കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഡിസംബർ  മാസത്തിലെ കണക്ക് പ്രകാരം 1,07,300 ജോലിക്കരാണ് കമ്പനിയിൽ  ഉള്ളത്.

Post your comments