Global block

bissplus@gmail.com

Global Menu

5 ലക്ഷം ലിറ്റർ ജലവുമായി ആദ്യ ട്രെയിൻ ലാത്തൂരിലെത്തി

മുംബൈ :  കൊടും വരൾച്ചയിൽ വാടി കരിഞ്ഞ  ലാത്തൂരിനു ജീവനേകാൻ 5 ലക്ഷം ലിറ്റർ വെള്ളവുമായി ആദ്യ തിവണ്ടി എത്തി. സാംഗ്ലി ജില്ലയിൽ നിന്നാണ് ജലം ലാത്തൂരിൽ എത്തിക്കുന്നത്. 18 മണിക്കൂർ എടുത്താണ് പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ മിറാജ് റെയിൽവേ സ്റ്റേഷനിൽ നിന്ന്  വെള്ളം ലാത്തൂരിൽ എത്തിച്ചത് , ഒരു ടാങ്കറിൽ 54000 ലിറ്റർ വെള്ളമെന്ന് കണക്കിൽ 10  ടാങ്കറുകളിലായിട്ടാണ് ആദ്യ ട്രെയിൻ ചൊവാഴ്ച്ച ലാത്തൂരിൽ എത്തിയത് എന്ന് സെൻട്രൽ റെയിൽവേ മുഖ്യവക്താവ് നരേന്ദ്ര പാട്ടീൽ പറഞ്ഞു.

ടാങ്കറിൽ നിന്നും വെള്ളം  ശേഖരിക്കുന്നതിനായി ജില്ല അധികൃതർ ലാത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്ത്  വലിയ കിണർ സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ചതിന് ശേഷം ലത്തൂരിലെ നഗര പ്രദേശങ്ങളിൽ വിതരണം നടത്തും.

ഏപ്രിൽ 15 ഓടെ  വെള്ളം നിറച്ച 50 വാഗണുകൾ  അടങ്ങുന്ന രണ്ടാമത്തെ ട്രെയിൻ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. മഹാരാഷ്ട്രയിൽ ഏറ്റവും അധികം വരൾച്ച അനുഭവപെടുന്ന ഒരു പ്രദേശമാണ് ലാത്തൂർ.

Post your comments