Global block

bissplus@gmail.com

Global Menu

നാഗ്പൂർ മെട്രോ റെയിലിന് 3700 കോടി രൂപയുടെ ജർമൻ ബാങ്ക് വായ്പ

നാഗ്പുർ : നാഗ്പൂർ മെട്രോ റെയിൽ നിർമാണത്തിന് ജർമൻ ബാങ്ക്  3700 കോടി രൂപ വായ്പ നൽകും.  2018 ഓടെ മെട്രോ റെയിൽ പദ്ധതി  പുർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കേന്ദ്ര സർക്കാർ മെട്രോ റെയിൽ പദ്ധതിക്കായി ജർമ്മൻ സർക്കാരിന്റെ വികസന ബാങ്കിൽ  (കെ.എഫ് .ഡബ്ല്യു ) നിന്ന്  3,700 കോടി രൂപ വായ്പയ്ക്കുള്ള കരാറിന് ധാരണയായി. 

മൊത്തം പദ്ധതിക്കായി 8,680 കോടി  രൂപയാണ് കണക്കാക്കിയിരിക്കുന്നത്. അതിൽ വായ്പാ തുക 42.62 ശതമാനം ആണ്.സാമ്പത്തിക വക്കുപ്പ് ജോയിന്റ് സെക്രട്ടറി എസ്.സെൽവ കുമാറും ഡയറക്ടർ ജനറൽ ഫോർ ഏഷ്യൻ കൺട്രിസ്,  കെഎസ്ഡബ്ല്യു, റോലാൻഡ്‌ സില്ലെറും ന്യൂഡൽഹിൽ വച്ച് കരാറിൻ മേൽ ധാരണയായി .

സാധാരണയായി ഇത്തരം വലിയ പദ്ധതികൾക്കായി  വായ്പ അനുവദിക്കാൻ ഒന്നോ രണ്ടോ വർഷം എടുക്കാറാണ് പതിവ്. എന്നാൽ നമുക്ക്  വെറും ആറു മാസം കൊണ്ട് വായ്പ നേടാനായി. എൻഎംആർസിഎൽ (നാഗ്പൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്)ഉടമ്പടി പ്രകാരം അഞ്ച് വർഷം കൊണ്ടേ വായ്പ തുക പിൻവലിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ എൻഎംആർസിഎല്ലിന് അഞ്ചു വർഷത്തെക്ക്  മൊറട്ടോറിയം ലഭിച്ചിരിക്കുകയാണ്. ഈ  അഞ്ച് വർഷത്തിന് ശേഷം 15 വർഷം കൊണ്ട് വായ്പ  തുക തിരിച്ച് അടച്ചാൽ മതിയെന്നും എൻഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ ബ്രിജേഷ് ദീക്ഷിത് അറിയിച്ചു.

2016-2017 ൽ പദ്ധതിക്കായി  1000 കോടി രൂപയാണ്  ആവശ്യം വരുക . കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിൽ നിന്നും ലഭിക്കുന്ന തുക കണക്കാക്കിയിട്ടേ കെ.എഫ് .ഡബ്ല്യു അനുവദിച്ച വായ്പ തുകയിൽ നിന്ന് എത്ര തുക പിൻവലിക്കണമെന്നതിന് ധാരണയാകു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . 

Post your comments