Global block

bissplus@gmail.com

Global Menu

സാംസങ് ഗിയർ എസ്2 ക്ലാസ്സിക്കിന്റെ ഗോൾഡ്‌, പ്ലാറ്റിനം മോഡലുകൾ ഇറങ്ങി

മുംബൈ : സാംസങ് ഗിയർ എസ്2 ക്ലാസ്സിക്‌  സ്മാർട്ട്‌ വാച്ചിന്റെ ഗോൾഡ്‌, പ്ലാറ്റിനം മോഡലുകൾ  ഇന്ത്യയിൽ അവത -രിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പുതിയ പതിപ്പുകൾ സാംസങ്ങ് വിപണിയിൽ എത്തിച്ചത്. 34,900 രൂപയാണ് ഇന്ത്യയിൽ ഈ സ്മാർട്ട്‌ വാച്ചിന്റെ  വില. ഇവ കൂടാതെ ക്ലാസ്സിക്‌ ശ്രേണിയിൽ പെടാത്ത മറ്റൊരു നിറവും പുതുതായി കമ്പനി വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ട്‌. വെള്ള നിറത്തിൽ ലഭ്യമായ പുതിയ ഗിയർ എസ്2   മോഡലിന് വില  24,300  രൂപയാണ്.

പുതിയ പതിപ്പുകളുടെ വരവോടെ ഗിയർ എസ്2  ഇപ്പോൾ ബ്ലാക്ക്‌, റോസ് ഗോൾഡ്‌,  പ്ലാറ്റിനം, ബ്ലാക്ക്‌, വൈറ്റ് എന്നീ അഞ്ചു നിറങ്ങളിലാണ് ലഭ്യമാവുക. ഇവയിൽ ആദ്യത്തെ മൂന്ന് നിറങ്ങൾ കമ്പനി ക്ലാസ്സിക്‌ ശ്രേണിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. പുതിയ നിറപ്പകിട്ടുകൾ കൂടാതെ നിരവധി പുതിയ ആപ്ലിക്കേഷനുകൾ, ഡയൽ ഫെയ്സുകൾ എന്നിവയും ഗിയർ എസ്2-വിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഇവയിൽ  പ്രമുഖ  ടാക്സി സേവന ആപ്പായ  യൂബറും ഉൾപ്പെടും. ഇതിലുടെ ഉപഭോക്താക്കൾക്ക് യുബറിന്റെ ടാക്സി സേവനങ്ങൾ സ്മാർട്ട്‌ വാച്ചിലുടെ തന്നെ ലഭിക്കുന്നതാണ്.

ഗുഡ്നൈറ്റ്‌  സ്ലീപ്‌ ട്രാക്കിംഗ് ആപ്പ് ,മൈ നോട്ട്സ് ആപ്പ്, യൂട്യൂബ് ആപ്പ്, ചെക്ക്‌ലിസ്റ്റ് ആപ്പ് എന്നിവയാണ് മറ്റു പുതിയ ആപ്പുകൾ.  

സാംസങ് ഗിയർ എസ്2,  ഗിയർ എസ്2 ക്ലാസ്സിക്‌  സ്മാർട്ട്‌വാച്ചുകൾക്ക് 1.2 ഇഞ്ച്‌ സർക്കുലർ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 360 * 360 പിക്സെൽ സ്ക്രീൻ റെസൊലൂഷനോടു കൂടിയ ഇവയ്ക്ക് 302 പിപിഐ പിക്സെൽ ഡെൻസിറ്റിയുണ്ട്. ഡ്യുവൽ കോർ 1GHz പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. ടിസൻ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് സ്മാർട്ട്‌വാച്ചിൽ ഉപയോഗിച്ചിരിക്കുന്നത്. 512 എംബി റാം ഉള്ള സ്മാർട്ട്‌ വാച്ചിൽ 4ജിബി സ്റ്റോറേജ് സ്പേസാണ് ഉള്ളത്.

 

Post your comments