Global block

bissplus@gmail.com

Global Menu

മെഴ്സിഡസിന്റെ പുതിയ സി ക്ലാസ്സ്‌ ഉടൻ

മുംബൈ : ആഡംബര കാർ നിർമ്മാണ കമ്പനിയായ മെഴ്സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അവരുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സി ശ്രേണിയിലെ  പുതിയ അതിഥിയായ സി250ഡി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സി200, സി220ഡി എന്നീ രണ്ട് സി പരമ്പരയിൽപ്പെട്ട മോഡലുകളാണ് നിലവിൽ ഇന്ത്യയിലുള്ളത്. 

ഇന്ത്യൻ വിപണിയിൽ  ആഡംബര സെഡാനുകളുടെ ഇടത്തരം വിഭാഗത്തിൽ ഒരു വലിയ വിപ്ലവം തന്നെയാണ് സി-ക്ലാസ്സ്‌ കൊണ്ടുവന്നതെന്ന് പറയാം. ഉയർന്ന ജനപ്രീതിയിലുടെ സി- ക്ലാസ്സ്‌ വിപണിയിൽ തന്റേതായ ഒരു ആധിപത്യം കൊണ്ടുവരാൻ സാധിച്ചെന്ന്  മെഴ്സിഡസ് ബെൻസ് ഇന്ത്യയുടെ  മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ  റോളണ്ട് ഫോൾഗർ പറഞ്ഞു.

9ജി-ട്രോണിക് ട്രാൻസ്മിഷൻ, ആംബിയന്റ് ലൈറ്റിംഗ്, എൽ ഇഡി  ലൈറ്റ് സിസ്റ്റം തുടങ്ങിയവ പുതിയ സി ക്ലാസ്സ്‌ തലമുറയെ കൂടുതൽ പ്രശംസനീയമാക്കുന്നു. സി250ഡി കാറിന്റെ എക്സ് ഷോറൂം വില (പൂണെ ) 44.36 ലക്ഷം രൂപയാണ്.

2015-ൽ  മെഴ്സിഡസ് ബെൻസ്  13,252 യുണിറ്റുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്.  ഇതേ കാലയളവിൽ വിൽപന വളർച്ച 32 ശതമനമാണ്. ഇന്ത്യൻ വിപണിയിൽ ആധിപത്യം നിലനിർത്തുന്നതിന്റെ ഭാഗമായി  മെഴ്സിഡസ് ബെൻസ് ഈ  വർഷം പുറത്തിറക്കാൻ ഉദ്ദേശിച്ചിരിക്കുന്ന 12 പുതിയ മോഡലുകളിൽ  ഒന്നാണ് സി250ഡി.

Post your comments