Global block

bissplus@gmail.com

Global Menu

വിതാര ബ്രെസ ബുക്കിംഗ്‌ 20,000 കടന്നു

ന്യൂഡൽഹി : മാരുതി സുസൂക്കി ഇന്ത്യയുടെ ചെറു എസ്.യു.വി മോഡലായ വിതാര ബ്രെസ മാർച്ച്‌ 25 വെള്ളിയാഴ്ച്ച മുതൽ ഇന്ത്യൻ വിപണിയിൽ  എത്തും. വിതാര ബ്രെസയുടെ  വരവിന് മുന്നോടിയായി തന്നെ  20,000 ലേറെ ബുക്കിംഗ് ഇതിനോടകം കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു.

വിതാര ബ്രെസയുടെ വരവ് ഔദ്യോഗികമായി അറിയിച്ചതോടെ 70,000 ത്തിലധികം ഉപഭോക്തകളിൽ നിന്ന് കാറിനെ കുറിച്ചുള്ള  എൻക്വയറിയും  20,000  ബുക്കിംഗും നടന്നതായി  എം.എസ് .ഐ പ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യയിൽ ഉടനീളമുള്ള  1800 ഷോറൂമിലുടെയാണ് വിതാര ബ്രെസ ഉപഭോക്താക്കൾക്ക് മുന്നിലെത്തുന്നത്. 2016 ലെ ഓട്ടോ എക്സ്പൊയിലൂടെ അവതരിപ്പിക്കപ്പെട്ട വിതാര ബ്രെസയുടെ എക്സ് ഷോറൂം (ഡൽഹി ) വില 6.99 മുതൽ 9.68  ലക്ഷം രൂപ വരെയാണ്‌.

വിതാര ബ്രെസയുടെ ഡീസൽ പതിപ്പ് മാത്രമാണ് ലഭ്യമാവുക. ഇതിൽ 1.3 ലിറ്റർ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ രൂപകല്പ്പന മുതൽ  നിർമ്മാണ പ്രവർത്തനങ്ങൾ വരെയുള്ള കാര്യങ്ങളിൽ ഏറെക്കുറെ പങ്ക്   വഹിച്ചത്  ഇന്ത്യൻ എഞ്ചിനീയർമാരാണെന്നത് എടുത്തു പറയേണ്ട ഒന്നാണ്.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 15 പുതിയ മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ മാരുതി സുസൂക്കി ഇന്ത്യ പദ്ധതിയിട്ടിട്ടുള്ളത്. 2020-ഓടെ പ്രതിവർഷം 20 ലക്ഷം യൂണിറ്റുകൾ വിൽക്കുക എന്നതാണ് കമ്പനിയുടെ ഇപ്പോഴത്തെ ലക്ഷ്യം.

Post your comments