Global block

bissplus@gmail.com

Global Menu

ഗോദ്റെജ് ഏർ സ്ലിം സൗരഭ്യം ഇനി കുളിമുറിയിലും

കൊച്ചി: കുളിമുറികളെ നറുമണം കൊണ്ടു നിറയ്ക്കുവാൻ ഗോദ്റെജ്  കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്  ഏർ സ്ലിം സുഗന്ധങ്ങൾ പുറത്തിറക്കി.  

സ്ലിം ജെൽ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിക്കുന്ന ഇവയുടെ സൗരഭ്യം 30 ദിവസം വരെ നീണ്ടു നിൽക്കുമെന്ന് കമ്പനി പറയുന്നു. ബ്രൈറ്റ് ടാൻജി ഡിലൈറ്റ്, വയലറ്റ് വാലി ബ്ലൂം, മോർണിംഗ് മിസ്റ്റി മെഡോസ് എന്നിങ്ങനെ  മൂന്നു സൗരഭ്യങ്ങളിൽ ലഭിക്കുന്ന പത്തു ഗ്രാം പായ്ക്കറ്റിന് 49 രൂപയാണു വില.

കാർ, വീട് എന്നീ മേഖലകൾക്കാവശ്യമായ സുഗന്ധങ്ങൾ കമ്പനി നേരത്തെ ഇതേ ബ്രാൻഡിൽ  പുറത്തിറക്കിയിരുന്നു. കാർ സുഗന്ധ വിപണിയിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയാണ് ഗോദ്റെജ്.

കമ്പനി പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു മാസത്തിലധികം കാലം സൗരഭ്യം പുലർത്തുന്ന ഏർ സ്ലിം വിപണിയിലെത്തിച്ചിട്ടുള്ളതായി അവകാശപ്പെടുന്നു.  

ഇന്ത്യൻ എയർ  ഫ്രെഷനർ വിപണിയുടെ വലുപ്പം ഏതാണ്ട് 500 കോടി രൂപയുടേതാണ്. അതിൽ കാർ, ഭവന മേഖലകളുടെ വിപണി ഏതാണ്ട് യഥാക്രമം 150 കോടി രൂപ, 250 കോടി രൂപ വീതമാണ്. ശേഷിച്ചതാണ് ബാത്ത്റൂം ഫ്രഷ്നറുകളുടെ ഓഹരി. ഈ മേഖലയിൽ ദ്രുതവളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 

Post your comments