Global block

bissplus@gmail.com

Global Menu

ആംവേ ഇന്ത്യ മൈക്രോ സോഫ്റ്റുമായി ധാരണയിൽ

കൊച്ചി: ആംവേ ഇന്ത്യ ഉപഭോക്താക്കൾക്കും വിതരണക്കാർക്കും മെച്ചപ്പെട്ട സേവനം നൽകുന്നതിനായി ആഗോള ഐടി കമ്പനിയായ മൈക്രോസോഫ്റ്റുമായി ചേർന്ന് രാജ്യത്ത് 5 വർഷത്തിനുള്ളിൽ 10 ഡിജിറ്റൽ എക്സിപീരിയന്‍സ് സ്റ്റോറുകൾ ആരംഭിക്കും.

ഓഗ്മെന്റഡ് റിലായിറ്റി, ഗേമിഫിക്കേഷൻ, വെര്‍ച്ച്വൽ മേക്ക് ഓവർ സൊലൂഷൻസ്, ഇൻറരാക്ടിവ് ടേബിൾ ആപ്ലിക്കേഷൻ, വെര്‍ച്ച്വൽ കാർട്ട് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ചുള്ള ഡിജിറ്റൽ  ഷോറൂമുകളുടെ രൂപകല്പനയിലൂടെ ഉപഭോക്താക്കൾക്കും വിതരണക്കാർക്കും പുത്തൻ ജനറേഷൻ ഷോപ്പിംങ് അനുഭവങ്ങൾ ലഭ്യമാക്കുകയാണ് മൈക്രോസോഫ്റ്റുമായി ചേർന്ന് ആംവേ നടപ്പാക്കുക. ആംവേയുടെ ആദ്യത്തെ ഡിജിറ്റല്‍ എക്സിപീരിയൻസ് ഷോറൂം ബാംഗ്ലൂരിൽ പ്രവർ ത്തനം ആരംഭിച്ചു.

ഇന്ത്യൻ വിപണിയിൽ വളരെ അനുകൂലമായ പ്രതികരണങ്ങളാണ് ആംവേയ്ക്ക് ലഭ്യമാകുന്നതെന്നും ഈ വർഷം 10 പുതിയ ഉത്പന്നങ്ങൾ കൂടി വിപണിയിൽ  എത്തിക്കുമെന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അന്‍ഷുബുദ്ധരാജ അറിയിച്ചു. 

Post your comments