Global block

bissplus@gmail.com

Global Menu

മൈക്രോസോഫ്റ്റ്‌ സർഫസ് പ്രോ 3 ഇപ്പോൾ വമ്പൻ വില കുറവിൽ

മുംബൈ : മൈക്രോസോഫ്റ്റ്‌ സർഫസ് പ്രോ   3 ഇപ്പോൾ പരിമിത കാലത്തേക്ക് വമ്പൻ വില കുറവിൽ. ഇപ്പോൾ ആമസോൺ വഴി ഇന്ത്യയിൽ 58,990 രൂപക്ക് മൈക്രോസോഫ്റ്റ്‌ സർഫസ് പ്രോ 3 ലഭിക്കുന്നതാണ്.തുടക്കത്തിൽ ഇന്ത്യയിൽ ഇതിന് 73,990 രൂപയായിരുന്നു.  ഡിസ്കൗണ്ട്  കാലാവധി എത്രക്കാലം എന്ന്  കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സർഫസ് പ്രോ 3 ലാപ്ടോപിനു  798  ഗ്രാം ഭാരം  മാത്രമാണ് ഉള്ളത് . ഇതിനെ  ടാബ്ലറ്റായും ലാപ്ടോപായും ഉപയോഗിക്കാവുന്നതാണ്. കൂടാതെ വേർപെടുത്താവുന്ന കീബോർഡ് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

കമ്പനി തന്നെ ലഭ്യമാക്കുന്ന സ്മാർട്ട്‌ പെൻ പ്രോ 3-യെ ടാബ്ലറ്റ് ആയി ഉപയോഗിക്കുമ്പോൾ ഏറെ പ്രയോജനപ്പെടുന്നു. ജനുവരിയിലാണ് ഇന്ത്യയിൽ മൈക്രോസോഫ്റ്റ്‌ 'സർഫസ് പ്രോ' ശ്രേണി അവതരിപ്പിച്ചത്.

2160 x1440 പി റെസലൂഷനോടു കൂടിയ 12 ഇഞ്ച്‌  ക്ലിയർ ടൈപ്പ്  സ്ക്രീനാണ്  സർഫസ് പ്രോ 3 ക്ക് ഉള്ളത്.കോർ ഐ3 പ്രൊസസ്സർ, 4 ജിബി റാം ,5 എംപി റെസൊലുഷനോടുകൂടിയ ഫ്രണ്ട് ആൻഡ്‌  ബാക്ക് ക്യാമറ എന്നിവ മൈക്രോസോഫ്റ്റ്‌ സർഫസ് പ്രോ 3 യുടെ മറ്റു പ്രത്യേകതകളാണ്.

Post your comments