Global block

bissplus@gmail.com

Global Menu

ഹോളിക്ക് 4000 രൂപയുടെ വില കുറവുമായി നെക്സസ് 5എക്സ്

മുംബൈ  : ഹോളി അടിച്ചുപൊളിക്കാൻ സ്മാർട്ട്‌ ഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത‍. ഹോളിക്ക് ഗൂഗിൾ എൽജി  നെക്സസ്  5എക്സ്  സ്മാർട്ട്‌ ഫോണിന്  4000 രൂപയുടെ വില കുറവ്. ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ നിന്ന് നെക്സസ് 5എക്സ് സ്മാർട്ട്‌ ഫോൺ വങ്ങുന്നവർക്ക്  മാത്രമാണ് ഈ ഓഫർ ലഭിക്കുക. 

എന്നാൽ ഈ  ഓഫർ ഒന്നും നെക്സസ് 6 പി  സ്മാർട്ട്‌ ഫോണിന്  ബാധകമല്ല. 32ജിബിയുള്ള നെക്സസ് 5എക്സ് സ്മാർട്ട്‌ ഫോൺ ഇപ്പോൾ ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ ഓഫറിലുടെ  ലഭിക്കുന്നത് വെറും 27,900 രൂപക്കും 16 ജി ബി ഫോണിന്  23,900 രൂപയുമാണ്‌ ഇപ്പോൾ വില .

മാർച്ച്‌ 27 തീയതിയോടെ ഈ ഓഫർ അവസാനിക്കുമെന്ന് ഗൂഗിൾ അറിയിച്ചു.ഇന്ത്യയിൽ  16 ജിബി ഗൂഗിൾ എൽജി  നെക്സസ്  5എക്സ്  സ്മാർട്ട്‌ ഫോൺ ഇറങ്ങിയത് 31,990 രൂപക്കാണ്. 32 ജിബി 35,990 രൂപക്കുമാണ് ഇറങ്ങിയത് .5.2  ഇഞ്ച്‌ വലിപ്പമുള്ള നെക്സസ് 5എക്സ് സ്മാർട്ട്‌ഫോണിൻറെ ഡിസ്പ്ലേ  ഫുൾ എച്ച്ഡി  മികവോടു കൂടിയവയാണ് . 2 ജിബി റാമുള്ള  ഈ  സ്മാർട്ട്‌ ഫോണിൽ 808 സ്നാപ്ഡ്രാഗൺ പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. 

Post your comments