Global block

bissplus@gmail.com

Global Menu

പാനാസോണിക്ക് റ്റി50 സ്മാർട്ട്‌ഫോൺ വിപണിയിൽ

മുംബൈ: പാനാസോണിക്കിന്റെ പുതിയ സ്മാർട്ട്‌ ഫോൺ റ്റി50 ഇന്ത്യൻ വിപണിയിലും. മിഡ്നൈറ്റ്‌ ബ്ലൂ, റോസ് ഗോൾഡ്‌, ഷാംപെയിൻ ഗോൾഡ്‌ തുടങ്ങിയ നിറങ്ങളിൽ ലഭിക്കുന്ന സ്മാർട്ട്‌ ഫോണിന്റെ വില 4,900 രൂപയാണ്. 480x 854 പിക്സൽ റെസൊലൂഷനുള്ള ഫോണിന് 4.5 ഇഞ്ച്‌ എഫ്.ഡബ്ലു.വി .ജി .എ  ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. 

ഒരു ജി.ബി റാമും 8 ജി.ബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിൽ 32 ജി.ബി  മൈക്രോ എസ്ഡി കാർഡ്‌ വരെ ഉപയോഗിക്കാവുന്നതാണ്. ആൻഡ്രോയിഡ് 5.1 ലോലിപോപ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

എൽ ഇ ഡി ഫ്ലാഷ് ഉള്ള 5 എം.പി റിയർ ക്യാമറയും 2 എം.പി ഫ്രണ്ട് ക്യാമറയുമാണ് ഈ സ്മാർട്ട്‌ ഫോണിൽ ഉള്ളത്. 3G കണക്റ്റിവിറ്റി  വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയോടൊപ്പം ചില സവിശേഷ ഫീച്ചറുകളായ പോസ് മോഡും ചൈൽഡ് മോഡ് വാട്ടർമാർക്കും  റ്റി 50 ന്റെ പ്രത്യേകതയാണ്.

Post your comments