Global block

bissplus@gmail.com

Global Menu

കേരള ടൂറിസം ഹ്രസ്വചിത്രത്തിന് പുരസ്‌കാരം

തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ ഉത്തരവാദിത്ത വിനോദസഞ്ചാരത്തെക്കുറിച്ചുളള ആഗോള പ്രചാരണത്തിന് ലോകത്തെ ഏറ്റവും വലിയ ട്രാവൽ വ്യാപാര മേളയായ ഐടിബി ബെർലിനിൽ ഗോൾഡൻ  സിറ്റി ഗേറ്റ് സിൽവർ പുരസ്‌കാരം.

പ്രശസ്ത സംവിധായകൻ അൻവർ റഷീദ് സംവിധാനം ചെയ്ത മൂന്നു ഹ്രസ്വചിത്രങ്ങളടങ്ങിയ 'ന്യൂ വേൾഡ്‌സ്' എന്ന മൾട്ടീ മീഡിയ പ്രചാരണത്തിനാണ് ആഗോള ടൂറിസം പ്രചരണരംഗത്ത് ഏറ്റവും വിലമതിക്കുന്ന പുരസ്‌കാരമായ' ടൂറിസം കമ്മ്യൂണിക്കേഷന്റെ ഓസ്‌കാർ' എന്നറിയപ്പെടുന്ന ഗോൾഡൻ സിറ്റി ഗേറ്റ് പുരസ്‌കാരം ലഭിച്ചത്. 

ജൂറി പ്രസിഡന്റ് വോൾഫ്ഗാംഗ് ജോ ഹോഷർട്ടിൽ നിന്നും കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് എബ്രഹാം ജോർജ് പുരസ്‌കാരം ഏറ്റുവാങ്ങി. ജർമൻ തലസ്ഥാന നഗരിയിൽ മാർച്ച് ഒൻപതിന് ആരംഭിച്ച മേള ഞായറാഴ്ച അവസാനിക്കും. 

കേരള ടൂറിസത്തിന്റെ ക്രിയേറ്റീവ് , ബ്രാന്‍ഡ് മാനേജ്‌മെന്റ് ഏജൻസിസായ സ്റ്റാർക്ക് കമ്മ്യൂണിക്കേഷൻ രചനയും ആവിഷ്‌കാരവും നിർവ്വഹിച്ചിരിക്കുന്ന ചിത്രങ്ങൾ ആഗോളതലത്തിൽ വിജയകരമായി ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കിയ കേരള ടൂറിസത്തിന്റെ ഹൃദയസ്പർശിയായ കഥയാണ്. 

ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർട്ടിൽ  ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ തലീബ് റിഫായ് ആയിരുന്നു ന്യൂ വേൾഡ്‌സ് പ്രചാരണം ഉദ്ഘാടനം ചെയ്തത്. സുസ്ഥിര വിനോദസഞ്ചാര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് യുഎന്‍ടിഡബ്ല്യൂഒ ഏർപ്പെടുത്തിയ യുളീസസ് പുരസ്‌കാരത്തിന് കേരള ടൂറിസം അർഹമായിരുന്നു. 

പ്രാദേശിക ജനതയുടെ താല്‍പര്യം പരിഗണിച്ച് ആഗോള ടൂറിസം മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ കേരള ടൂറിസം പ്രതിബദ്ധതയോടെ  നടപ്പിലാക്കുന്ന സാഹചര്യത്തിൽ ഈ പുരസ്‌കാരത്തിന് പ്രാധാന്യം ഏറെയാണ്.

Post your comments