Global block

bissplus@gmail.com

Global Menu

മരുന്ന് നിർമാതാക്കളിൽ നിന്ന് 4551 കോടി രൂപ ഈടാക്കുന്നു

ന്യു ഡൽഹി: ഉപഭോക്താക്കളിൽ നിന്ന് മരുന്നുകൾക്ക് അമിത രൂപ വാങ്ങുന്ന മരുന്നു കമ്പനികളിൽ നിന്ന് മരുന്ന് വില നിയന്ത്രണ ബോർഡായ നാഷണൽ ഫാർമസ്യൂട്ടിക്കൽ  പ്രൈസിംഗ് അതോറിറ്റി ( NPPA) 4551 കോടി രൂപ  പിഴ ഈടാക്കുന്നു. പിഴ ഈടാക്കുന്ന  കാലാവധി 1995 മുതൽ 2016 ഫെബ്രുവരി വരെയാണ്. അതായത് എൻ.പി. പി .എ സ്ഥാപിതമായ വർഷം മുതൽ.

നിയന്ത്രിത മരുന്നുകളുടെ വില ഡ്രഗ് പ്രൈസ് കൺട്രോൾ ഓർഡർ പ്രകാരം നിശ്ചയിക്കുന്നതിനോടൊപ്പം  തന്നെ എൻ.പി .പി .എ ഇവയിൽ അധികമായി ഇടാക്കുന്ന തുക നിർമാതാക്കളിൽ നിന്ന് കൈപ്പറ്റുകയും ചെയ്യുന്നു .

മരുന്നുകൾക്ക് അമിത വില ഈടാക്കിയ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് എതിരെ  1389 കേസുകളിൽ എൻ.പി .പി .എ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര രാസവള വകുപ്പ്  സഹമന്ത്രി ഹൻസ് രാജ് അറിയിച്ചു. പലിശ സഹിതം അടക്കേണ്ട തുക 4935.32 കോടി ആണെന്നും ഇതിൽ കഴിഞ്ഞ  ഫെബ്രുവരി  മാസത്തെ കണക്കു പ്രകാരം ഈടാക്കിയത് 384.91 കോടി ആണെന്നും മന്ത്രി അറിയിച്ചു. ബാക്കിയുള്ള  തുകയുടെ 80 ശതമാനത്തോളവും രാജ്യത്തെ സുപ്രീം കോടതിയിലും ഹൈക്കോടതികളിലുമായി നിയമ നടപടികളിൽപ്പെട്ട് കിടക്കുകയാണ്,  അദ്ദേഹം കൂട്ടിച്ചേർത്തു.

അനുവദിച്ച വിലയെക്കാൾ അമിത വില ചുമത്തിയ 4,700 മരുന്നുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ താക്കീതാണ് എൻ.പി .പി .എ മരുന്ന് കമ്പനികൾക്ക്  നൽകിയിട്ടുള്ളത്.

Post your comments