Global block

bissplus@gmail.com

Global Menu

അടുത്ത മാർച്ചോടെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കും: പിയുഷ് ഗോയൽ

ന്യൂഡൽഹി : ഉദയ് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 18,452 ഗ്രാമങ്ങൾ  അടുത്ത വർഷം മാർച്ചോടു കൂടി വൈദ്യുതീകരിക്കാൻ സാധിക്കുമെന്ന്  കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു.  ഈ പദ്ധതിയുടെ തുടക്കത്തിൽ  2018 മെയ്‌ മാസത്തോടെ ഇത് പുർത്തീകരിക്കുക എന്ന ലക്ഷ്യമായിരുന്നു സർക്കാരിന് ഉണ്ടായിരുന്നത്.  

എന്നാൽ പദ്ധതിയുടെ മുന്നിൽ ആദ്യ ഘട്ടം നിലവിൽ പുർത്തിയായ സാഹചര്യത്തിൽ പദ്ധതി 2017 മാർച്ച്‌ മാസത്തോടെ പുർണമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ എന്ന്  അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ 1000 ദിവസം കൊണ്ട് രാജ്യത്തെ  18,452 ഗ്രാമങ്ങൾ വൈദ്യുതീകരിക്കുമെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു.ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ 11 മാസം കൊണ്ട് 6,029 ഗ്രാമങ്ങൾ വൈദ്യുതികരിക്കുവാൻ  സാധിച്ചു .ഇത് വലിയ നേട്ടമായി തന്നെ കാണാം, ഗോയൽ പറഞ്ഞു. 

 ഉത്തർപ്രദേശ്, ബീഹാർ , രാജസ്ഥാൻ, ഗുജറാത്ത് , ജാർഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ ആറ് സംസ്ഥാനങ്ങൾ ഉദയ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു. കൂടാതെ നാളെ  കരാറിൽ  ഔദ്യോഗികമായി ഒപ്പ് വെക്കുന്നതോടെ  പദ്ധതിയുടെ  ഭാഗമാകുന്ന ഏഴാമത്തെ സംസ്ഥാനമായി പഞ്ചാബ് മാറും .

Post your comments