Global block

bissplus@gmail.com

Global Menu

പുതിയ സംരഭങ്ങൾക്ക് ഏറ്റവും അനുയോജ്യം ഡൽഹി

മുംബൈ : ഇന്ത്യയിൽ  പുതിയസംരംഭങ്ങൾ  തുടങ്ങാൻ  ഏറ്റവും അനുയോജ്യമായ സ്ഥലം ഡൽഹിയാണെന്ന് കണ്ടെത്തൽ . വ്യവസായികൾക്ക് പ്രിയമേറിയ സ്ഥലങ്ങളിൽ   മുൻപന്തിയിൽ  ഡൽഹിയാണുള്ളത്. വെഞ്ച്വർ  ഡെബിറ്റ് കമ്പനിയായ ഇന്നോവെൻ  ക്യാപിറ്റൽ  തയ്യാറാക്കിയ സ്റ്റാർട്ട് അപ്പ് ഔട്ട്ലുക്ക് റിപ്പോർട്ട് 2016 ലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

ഡൽഹി കഴിഞ്ഞാൽ  മുംബൈയും ബംഗളുരുമാണ് കുടുതൽ  സംരഭകർ തെരഞ്ഞെടുക്കുന്നതെന്നും റിപ്പോർട്ടിൽ  ചൂണ്ടികാണിക്കുന്നു. ഈ വർഷം സ്റ്റാർട്ട് അപ് മേഖലയിൽ  ഉണ്ടാകാവുന്ന ട്രെന്‍ഡുകൾ , വെല്ലുവിളികൾ, അവസരങ്ങൾ എന്നിവയെ കുറിച്ചാണ് റിപ്പോർട്ടിൽ പ്രധാനമായും പറയുന്നത്. 

വ്യാവസായികാടിസ്ഥാനത്തിലുള്ള വിശകലനം അനുസരിച്ച് ഫണ്ടിംഗ് സെഗ്മെന്‍റ് ഭേദമന്യേ ഉപഭോക്തൃ ഇന്‍റർനെറ്റ്, ഇ-കൊമേഴ്സ് എന്നിവയാണ് ഏറ്റവും ജനപ്രിയമായ മേഖലകളെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്തെ നിലവിലെ വ്യാവസായിക-രാഷ്ട്രീയ സാഹചര്യങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ വളരെ മികച്ചതാണെന്ന് 65 ശതമാനം കമ്പനികളും അഭിപ്രായപ്പെടുന്നു. കൂടാതെ അടുത്ത വർഷം സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് കൂടുതൽ അനുയോജ്യമായ വർഷം ആയിരിക്കുമെന്ന് 76 ശതമാനം കമ്പനികളും പ്രതീക്ഷിക്കുന്നു.

Post your comments