Global block

bissplus@gmail.com

Global Menu

ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ അവാർഡുകൾ സമ്മാനിച്ചു

കൊച്ചി: ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളിലെ മികച്ച ഗവേഷണത്തിനും സംഭാവനയ്ക്കും നല്‍കുന്ന ഇന്‍ഫോസിസ് സയൻസ് ഫൗണ്ടേഷൻ അവാർഡുകൾ ന്യൂ ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖർജി ജേതാക്കൾക്കു സമ്മാനിച്ചു. ഒരു ലക്ഷം ഡോളറും (65 ലക്ഷം രൂപ) സ്വർണമെഡലും സർട്ടിഫിക്കറ്റുമാണ് അവാർഡ്.

ബംഗളരൂ ജവാഹർലാൽ നെഹ്റു സെന്‍റർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസേർച്ചിലെ  തിയററ്റിക്കൽ സയൻസസ്  പ്രെഫസർ ഉമേഷ് വാഗ്മേർ ( എന്‍ജിനീയറിംഗ് ആന്‍ഡ് കംപ്യൂട്ടർ സയൻസ്),  ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഫിലോസഫി പ്രെഫസർ ജോനാദൻ  ഗനേറി (ഹ്യൂമാനിറ്റീസ്),  ന്യൂ ഡൽഹി ഇൻറർനാഷണൽ സെന്‍റർ  ഫോർ ജെനറ്റിക് എൻ ജിനീയറിംഗ് ആന്‍ഡ് ബയോടെക്നോളജി തലവൻ ഡോ അമിത് ശർമ ( ലൈഫ് സയന്‍സസ്),  മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റൽ റിസേർച്ച്  പ്രെഫസർ മഹാൻ എംജെ ( മാത്തമാറ്റിക്സ്), മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റൽ റിസേർച്ച് സീനിയർ പ്രെഫസർ ജി രവീന്ദ്ര കുമാർ (ഫിസിക്സ്),  ഡൽഹി സെന്‍റർ ഫോർ പോളിസി റിസേർച്ച് സീനിയർ ഫെലോ ഡോ. ശ്രീനാഥ് രാഘവൻ ( സോഷ്യൽ സയൻസ്) എന്നിവരാണ് അവാർഡ് ജേതാക്കൾ .

Post your comments