Global block

bissplus@gmail.com

Global Menu

എഐ വ്യാപകമാക്കുന്നു; കൂടുതൽ ജീവനക്കാരെ ഒഴിവാക്കി സീ എൻറർടെയ്ൻറ്മൻറ്

ടെക്ക് സെൻററിലെ പകുതി ജീവനക്കാരെ ഒഴിവാക്കുകയാണ് സീ എൻറർടെയ്ൻറ്മൻറ്. എഐ വ്യാപകമാക്കുന്നു. പുതിയ ടെക്നോളജി ഇന്നവേഷൻ സെൻററിൽ എഐ വ്യാപകമാക്കുന്നതിൻെറ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടൽ. എഐ ടൂളുകൾ ഉപയോഗിച്ച് ഇനി ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നത് വ്യാപകമാക്കും. നിർമ്മാണം, വിതരണം എന്നിവ മെച്ചപ്പെടുത്തുന്നതിലും എഐ വ്യാപകമാക്കും. ചെലവ് ചുരുക്കുന്നതിനായാണ് നീക്കം. 50 ശതമാനം ജീവനക്കാരെയാണ് ഈ നീക്കത്തിലൂടെ ഒഴിവാക്കുന്നത്.

 

ബിസിനസ് ലാഭകരമാക്കുന്നതിനും ഉള്ളടക്ക നിർമ്മാണം, വിതരണം എന്നിവ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സീ എൻ്റർടൈൻമെൻ്റ് എൻ്റർപ്രൈസസ് അറിയിച്ചു. ചെലവ് കുറഞ്ഞ തൊഴിൽ ഘടനയാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയിലെ സമീപകാല മാറ്റങ്ങൾ, ഉൽപ്പാദനക്ഷമതയും മത്സരക്ഷമതയും കമ്പനിയുടെ തന്ത്രപരമായ നീക്കമാണ് സൂചിപ്പിക്കുന്നത്. ഈ വർഷം ആദ്യം സോണിയുമായുള്ള ലയനം അവസാനിപ്പിച്ചതിനെ തുടർന്നാണ് ഈ നടപടികൾ.

 

സീയിലെ ടെക്‌നോളജി ആൻഡ് ഡേറ്റാ പ്രസിഡൻ്റ് വിഭാഗം മേധാവി നിതിൻ മിത്തൽ രാജിവെച്ച് ആഴ്ചകൾക്ക് ശേഷമാണ് പുതിയ പരിഷ്കാരങ്ങൾ. ഡാറ്റാ സയൻസിൻ്റെ ചുമതല അമൃത് തോമസിനായിരിക്കും. എഞ്ചിനീയറിംഗ് മേധാവി കിഷോർ കൃഷ്ണമൂർത്തിക്കും ഉൽപ്പന്നത്തിൻ്റെ ചുമതല ഭൂഷൺ കൊല്ലേരിക്കുമായിരിക്കും. കണ്ടൻ്റ് ടെക്നോളജിയുടെ ചുമതല വിശാൽ സോമാനിക്കിനായിരിക്കും. മികച്ച ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഇപ്പോൾ വലിയ ഉത്തരവാദിത്തമാണുള്ളതെന്നും ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്നും സീ ചെയ‍ർമാൻ പുനീത് ഗോയങ്ക പറഞ്ഞു. സീ എൻറർടെയ്ൻറ്മൻറ് ഓഹരികൾ വെള്ളിയാഴ്ച തകർന്നടിഞ്ഞിരുന്നു. 138.75 രൂപയാണ് ഇപ്പോൾ ഓഹരി വില.

ടിസിഎസും അമേരിക്കയിൽ കൂടുതൽ ജോലിക്കാരെ ഒഴിവാക്കുന്നുണ്ട്. 20-ലധികം അമേരിക്കക്കാരെ ഒഴിവാക്കിയെന്നും എച്ച്1-ബി വിസയുള്ള ഇന്ത്യക്കാ‍ർക്ക് നിയമനം നൽകിയെന്നും ആരോപണമുണ്ട്.
പുറത്താക്കപ്പെട്ടവരിൽ 40 മുതൽ 60 വയസ് വരെ പ്രായത്തിലുള്ള കൊക്കേഷ്യക്കാർ, ഏഷ്യൻ-അമേരിക്കക്കാർ, ഹിസ്പാനിക് എന്നിവരും ഉൾപ്പെടുന്നു. പലർക്കും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സോ, അഡ്വാൻസ്ഡ് ഡിഗ്രികളോ ഉ‌ള്ളവരാണ്.

Post your comments