Global block

bissplus@gmail.com

Global Menu

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ഇ സിം അവതരിപ്പിച്ച് വി.

പ്രീപെയ്ഡ് ഉപയോഗിക്കുന്നവർക്ക് അതിവേഗ ഇൻറർനെറ്റ് ഉറപ്പാക്കാം. കേരളത്തിലെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി വോഡഫോൺ ഐഡിയയുടെ(വി) പുതിയ പദ്ധതി. ഇസിം ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സ്മാർട്ട് ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും വി ഉപഭോക്താക്കൾക്ക് പുതിയ സിം ഉപയോഗിക്കാം. ഒരൊറ്റ ഉപകരണത്തിൽ തന്നെ വിവിധ പ്രൊഫൈലുകളെ പിന്തുണക്കുന്നതാണ് ഇസിം. അതിനാൽ ആദ്യ സിം കാർഡ് മാറ്റാതെ തന്നെ രണ്ടാമത്തെ സിം ഉപയോഗിക്കാനാകും. അതിവേഗ കണക്ടിവിറ്റിയും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗവും ഇതിലൂടെ സാധ്യമാകും. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമല്ല പോസ്റ്റ്പെയ്ഡ്, ഉപയോക്താക്കൾക്കും ഹാൻഡ് സെറ്റിൽ ഇസിം ഉപയോഗിക്കാനാകും. ദശലക്ഷക്കണക്കിന് വി ഉപഭോക്താക്കൾക്ക് വേഗതയേറിയതും പരിസ്ഥിതി സൗഹൃദവുമായ കണക്ടിവിറ്റി ലഭ്യമാക്കാനുള്ള നിർണായക ചുവടുവെപ്പാണിത്.

ഉപഭോക്താക്കളുടെ വളർന്നു വരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒപ്പം ഭാവിയിലെ ആവശ്യങ്ങൾകൂടി കണക്കിലെടുത്താണ് ഇസിം അവതരിപ്പിച്ചിരിക്കുന്നത്.

 

വിയുടെ ഇസിം ലഭിക്കാൻ ഒരു എസ്എംഎസ് മതി. ഇതിനായി 199 എന്ന നമ്പറിലേക്ക് ലേക്ക് ‘ഇസിം <സ്പേസ്> രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി എന്ന ഫോർമാറ്റിൽ ഒരു എസ്എംഎസ് അയയ്ക്കുക. മറുപടിയായി എസ്എംഎസ് ലഭിച്ച് 15 മിനിറ്റിനുള്ളിൽ ഇസിം മാറ്റാനുള്ള അഭ്യർത്ഥന സ്ഥിരീകരിക്കുന്നതിന് ഉപഭോക്താവ് ‘ഇസിംവൈ’ എന്ന് മറുപടി നൽകേണ്ടതാണ്. ഒരു വോയിസ്കോൾ എസ്എംഎസും ഉപഭോക്താവിന് ലഭിക്കും. സമ്മതം നൽകിയ ശേഷം ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ ഒരു ക്യുആർ കോഡ് ലഭിക്കും. സെറ്റിങ്സ് > മൊബൈൽ ഡാറ്റ > ഡാറ്റ പ്ലാൻ എന്നിവയിൽ നിന്ന് ഇത് സ്കാൻ ചെയ്യാം. ഉപകരണത്തിൽ ഡിഫോൾട്ട് ലൈൻ തിരഞ്ഞെടുത്ത് സ്ഥിരീകരണം നൽകുക. അടുത്തുള്ള വി സ്റ്റോറിൽ ഐഡി നൽകി ആക്ടീവാകാം. ഇസിം 30 മിനിറ്റിനുള്ളിൽ തന്നെ ആക്ടീവാകും.

Post your comments