Global block

bissplus@gmail.com

Global Menu

ഐഫോൺ ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശവുമായി സർക്കാർ; പഴയ ഐഒഎസ് പതിപ്പുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം

പഴയ ഐഫോൺ മോഡലുകളിൽ പ്രധാന ഡാറ്റ സൂക്ഷിക്കാറുണ്ടോ? ഇന്ത്യയിലെ ഐഫോൺ ഉപയോക്താക്കളുടെ സെൻസിറ്റീവ് വിവരങ്ങൾ ചോ‍ർന്നേക്കാം എന്ന മുന്നറിയിപ്പുമായി സർക്കാർ. ഡാറ്റ സൂക്ഷിക്കുമ്പോഴും കൈമാറുമ്പോഴുമൊക്കെ ജാഗ്രത വേണം. ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ എക്‌സ്, ഐപാഡ് ഫിഫ്ത്ത് ജനറേഷൻ, ഐപാഡ് പ്രോ 9.7 ഇഞ്ച്, ഐപാഡ് പ്രോ 12.9 ഇഞ്ച് എന്നിവയ്‌ക്ക് മുമ്പുള്ള ആപ്പിൾ ഐഒഎസ് പതിപ്പുകൾക്ക് ഈ സുരക്ഷാ ഭീഷണിയുണ്ടെന്നാണ് റിപ്പോ‍ർട്ടുകൾ.

 

ആപ്പിളിൻ്റെ ഐഫോണുകൾ ലോകമെമ്പാടും ജനപ്രിയമാണ്. ഉപയോക്താക്കളെ സുരക്ഷിതരായി നിലനിർത്താൻ, ആപ്പിൾ സുരക്ഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കാറുണ്ട്. ഇവ കൃത്യമായി പാലിക്കണം. ഐഫോണിൻെറ ഏറ്റവും പുതിയ ഐഒഎസ് അപ്ഡേറ്റുകൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാണം. ‌ ഹാർഡ്‌വെയറിൻെറ പരിമിതികൾ കാരണം ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയാത്ത പഴയ ഐഫോൺ മോഡലുകൾക്കായുള്ള പാച്ചുകൾ കമ്പനി പുറത്തിറക്കുന്നുണ്ട്.

 

ആപ്പിൾ ഐഒഎസിൻെറ പഴയ പതിപ്പുകളിൽ സുരക്ഷാക്കുറവ് കണ്ടെത്തിയതിനാൽ ആണ് ഐഫോൺ ഉപയോക്താക്കൾക്ക് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിലാസം, ബാങ്ക് വിശദാംശങ്ങൾ എന്നിവ പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പഴയ ഐഫോണുകളിൽ സൂക്ഷിക്കരുത്. ഇവ ഹാക്ക് ചെയ്യപ്പെെട്ടേക്കാം എന്നതാണ് മുന്നറിയിപ്പ്. ബ്ലൂടൂത്ത് ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം. മെസേജുകളും സൂക്ഷിക്കാം. സ്ക്രീൻ ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ആപ്പിൾ സെക്യൂരിറ്റി അപ്ഡേറ്റുകൾ കൃത്യമായി നടപ്പാക്കുകയാണ് സുരക്ഷാ ഭീഷണി ഒഴിവാക്കാനുള്ള ഏറ്റവും പ്രധാന മാർഗം.

അതേസമയം ആപ്പിൾ ഫോൺ ഉപയോക്താക്കൾക്ക് സുരക്ഷാ നിർദേശങ്ങൾക്ക് പുറമെ ഫോൺ കൂടുതൽ നാൾ ഈടുനിൽക്കാനും മറ്റുമായി ആപ്പിൾ തന്നെ നിർദേശങ്ങൾ നൽകുന്നുണ്ട്. ഇവയും കൃത്യമായി പാലിക്കാം. ഇവ ഫോണിൻെറ ആയുസും കൂട്ടും.

Post your comments