Global block

bissplus@gmail.com

Global Menu

കല്യാൺ ജ്വല്ലേഴ്സും ഫ്ളിപ്പ്കാർട്ടും കൈകോർക്കുന്നു.

ന്യു ഡൽഹി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കല്യാൺ ജ്വല്ലേഴ്സും ഇ- കൊമേഴസ് രംഗത്തെ പ്രമൂഖ കമ്പനിയായ ഫ്ളിപ്പ്കാർട്ടും ഓൺലൈൻ വിപണനമേഖലയിൽ കൈകോർക്കുന്നു. ഫെബ്രുവരി 12 മൂതൽ കല്ല്യാൺ ജുവലറിയുടെ വൈവിധ്യമാർന്ന സ്വർണ-വജ്രാഭരണങ്ങൾ ഫ്ളിപ്പ്കാർട്ടിലുടെ ആവശ്യക്കാർക്ക് ലഭിച്ചു തുടങ്ങും. 

നെക്ലെസുകൾ, കമ്മലുകൾ, ചൂട്ടികൾ, മോതിരങ്ങൾ, തുടങ്ങി 3500 മൂതൽ രണ്ട് ലക്ഷം രൂപ വരെ വില മതിക്കുന്ന ആഭരണങ്ങളാണ് ഓൺലൈനിലുടെ ലഭിക്കുന്നത്.

ഓൺലൈൻ ജുവലറികളുടെ മൊത്തം വില്‍പനയിലുടെ പ്രതിവർഷം 70 ശതമാനം വർദ്ധനവാണ് ലക്ഷ്യമിടുന്നതെന്ന് കല്യാൺ  ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റ്റി.എസ്. കല്യാണരാമൻ പറഞ്ഞു. നിലവിൽ  ഓൺലൈനിലുടെ ആഭരണങ്ങൾ സമ്മാനമായി കൈമാറുന്ന പ്രവണത വളരെ കുറവാണ്. ഈ അവസ്ഥ മാറ്റി കൂടുതൽ വിപണനം സാധ്യമാക്കാനാണ് ശ്രമിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്ളിപ്കാർട്ടിന് വേണ്ടി ആയിരക്കണക്കിന് ഡിസൈന്‍ഡ്  ആഭരണങ്ങളാണ് കല്യാണ ജ്വല്ലേഴ്സ് ഇറക്കുന്നത്.

Post your comments