Global block

bissplus@gmail.com

Global Menu

ഇന്ത്യൻ എയർലൈൻസ് രംഗത്ത് പുതിയ കമ്പനിയുമായി മലയാളി

ഇന്ത്യയുടെ ഏവിയേഷൻ രംഗത്ത് ചിറകുവിരിക്കാൻ ഫ്ലൈ 91 എയർലൈൻ എന്ന ഏവിയേഷൻ കമ്പനി തയ്യാറെടുക്കുമ്പോൾ ശ്രദ്ധേയനായി മലയാളി മനോജ് ചാക്കോ. ഫ്ലൈ91 ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ തൃശ്ശൂർ സ്വദേശി മനോജ് ചാക്കോ ഏവിയേഷൻ രംഗത്ത് മൂന്ന് പതിറ്റാണ്ടു കാലത്തെ പ്രവൃത്തി പരിചയമുള്ളയാളാണ്. മുംബൈ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കിങ്ഫിഷൻ എയർലൈൻസ് സിഇഒയും വൈസ് പ്രസിഡൻറുമായിരുന്നു. എമിറേറ്റ്സുമായി ചേർന്നും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ബിഗ്ബുൾ രാഖേഷ് ജുൻജുൻവാലക്ക് യാഥാർത്ഥ്യമാക്കാൻ കഴിയാതെ പോയ അതേ സ്വപ്നത്തിൻെറ ചുവടുപിടിച്ചാണ് മനോജ് ചാക്കോയുടെയും യാത്ര. കാറും കൊളും നന്നായുള്ള ഏവിയേഷൻ രംഗത്ത് ഇന്ത്യയുടെ സ്വന്തം എയർലൈനുകൾ. ചെറു നഗരങ്ങളെ കൂട്ടിയിണക്കിയാണ് സർവീസ് ലക്ഷ്യമിടുന്നത്. 72 പേർക്ക് വരെ യാത്ര ചെയ്യാൻ ആകുന്ന ഫ്രഞ്ച് - ഇറ്റാലിയൻ വിമാനം പാട്ടത്തിനെടുത്താണ് സർവീസ്.

 

ചെലവ് ചുരുക്കിയാണ് പ്രവർത്തനം. ചെറിയ വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താൻ ആകുന്ന വിമാനങ്ങളാണ് എടിആർ 72-600. കുറഞ്ഞ റൺവേ മതി എന്നതിനാൽ ടേക്ക് ഓഫ് എളുപ്പമാണ്. ഇന്ധനച്ചെലവ് കുറവാണ് എന്നതാണ് മറ്റൊരു നേട്ടം. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ സൌകര്യങ്ങളില്ലാത്തതിനാൽ കാര്യമായി ഉപയോഗിക്കാനാകാത്ത ചെറു എയർപോർട്ടുകളെയും ബന്ധിപ്പിക്കാനാകും. ഏറെ പ്രതിസന്ധി നേരിടുന്ന ഇന്ത്യൻ വ്യോമയാന മേഖലയിൽ ഇത്തരമൊരു പ്രവർത്തന രൂപരേഖ 91എയർലൈൻസിന് ഗുണകരമായേക്കും. ആകാശ എയർ ലക്ഷ്യമിട്ടിരുന്നത് ബജറ്റ് കാരിയറുകൾ ആയിരുന്നെങ്കിലും ഉയർന്ന പ്രവർത്തനച്ചെലവുകളും അപ്രതീക്ഷിത സാഹചര്യങ്ങളും എയർലൈൻെറ പ്രവർത്തനം അവതാളത്തിലാക്കി. എന്നാൽ ഏവിയേഷൻ രംഗത്തെ മനോജ് ചാക്കോയുടെ മികവും വ്യക്തമായ പദ്ധതികളും 91എയർലൈൻസിന് ഗുണകരമായേക്കും.

 

ഡബ്ല്യുഎൻഎസ് ഗ്ലോബൽ സർവീസസ്, എസ്ഒടിസി ട്രാവൽ ലിമിറ്റഡ് ‌, കുവോനി, സ്‌മാർട്രിപ്പ് ഏവിയേഷൻ സൊല്യൂഷൻസ് എന്നീ സ്ഥാപനങ്ങളിലും മനോജ് മാത്യു ജോലി ചെയ്തിട്ടുണ്ട്. എയർലൈൻസ്, സ്റ്റാർട്ടപ്പുകൾ, എയർപോർട്ട് മാനേജ്മന്റ് രംഗത്തെ ദീർഘകാലത്തെ പ്രവൃത്തി പരിചയത്തിന് ശേഷമാണ് സ്വന്തം കമ്പനി രൂപീകരിച്ചത്. കിങ്ഫിഷറിൽ ജോലി ചെയ്യുമ്പോൾ മുതൽ ചെറു നഗരങ്ങൾ കൂട്ടിയിണക്കിയുള്ള വിമാന സർവീസ് സ്വപ്നം കണ്ടിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Post your comments