Global block

bissplus@gmail.com

Global Menu

നേട്ടങ്ങൾ തങ്കലിപികളിൽ കൊത്തിയ 40 വർഷങ്ങൾ

ഓരോ വിദ്യാർത്ഥിയുടെയും പൂർണ്ണമായ വികാസമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഭാവി ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന 'The Chempaka Way' എന്ന ദർശനം വിശ്വപൗരന്മാരെ സൃഷ്ടിച്ചു മുന്നോട്ടുപോകുന്നു. ആധുനിക വിദ്യാഭ്യാസവും കരിക്കുലം വികസനവും അധ്യാപന രീതികളും എല്ലാം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മൂല്യവർദ്ധിത വിദ്യാഭ്യാസത്തിന്റെ പുതുമാതൃകകൾ  സൃഷ്ടിക്കുകയാണ് L'ecole Chempaka. 1984ൽ ചെമ്പക കിൻഡർ ഗാർട്ടൻ ആയി വെർനോൻ ഗോമസും ഡോ. ഡാഫ്നി ഗോമസും എളിയ നിലയിൽ തുടങ്ങിയ ഈ വിദ്യാഭ്യാസ സ്ഥാപനം തലസ്ഥാനത്തെ മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ സ്‌കൂളുകളിൽ ഒന്നായി ഇടം നേടിയിരിക്കുന്നു.
 ഇന്ന് 40 വർഷങ്ങൾ പൂർത്തിയാകുമ്പോൾ 'L'ecole chempaka' എന്ന ഈ സരസ്വതി ക്ഷേത്രം VNP RAJ എന്നാ ക്രാന്തദർശിയുടെ നേതൃത്വത്തിൽ ജൈത്രയാത്ര തുടരുന്നു. ICSE, ISC, CBSE School and IGCSE ഇന്റർനാഷണൽ സ്‌കൂൾ, ചെമ്പക കിൻഡർ ഗാർട്ടൻ തുടങ്ങിയ പ്രൈമറി വിദ്യാഭ്യാസം മുതൽ പ്ലസ് ടു വരെ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. 'Chempakaites' എന്ന് വിശേഷിപ്പിക്കുന്ന ചെമ്പകയിലെ വിദ്യാർത്ഥികളെ ഏറെ ബഹുമാനത്തോടെയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മൾട്ടി നാഷണൽ കമ്പനികളും നോക്കിക്കാണുന്നത് ഇതുതന്നെയാണ് ലെകോൾ  ചെമ്പകയുടെ വിജയം. 

 

നല്ല പൗരന്മാരായി കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും വരെ മുതൽക്കൂട്ടാകുന്ന വിധം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുകയും അതോടൊപ്പം ഉയർന്ന തൊഴിൽ നേടാനുതകുന്ന
വിധം ഓരോ കുട്ടിയേയും സജ്ജമാക്കുകയും ചെയ്യുക എന്നതാണ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന
ലെകകാൾ ചെമ്പക വിദ്യാഭ്യാസം വഴി ലക്ഷ്യമിടുന്നത്.

ലെകകാൾ ചെമ്പക ഇന്റർനാഷണൽ വിദ്യാർത്ഥികൾക്ക് മികച്ച രാജ്യാന്തരതലത്തിൽ തന്നെ മികച്ച അവസരങ്ങളുടെ വാതിൽ തുറന്നുനൽകുന്നു.അവരുടെ വിദ്യാഭ്യാസ യാത്രയെ ആഗോള കാഴ്ചപ്പാടുകളും വളർച്ചയ്ക്കുള്ള അവസരങ്ങളും കൊണ്ട് സമ്പന്നമാക്കുന്നു. 

തുടക്കം മുതൽ, അന്താരാഷ്ട്ര ധാരണയെ പ്രോത്സഹിപ്പിക്കുന്നതിനും ആധുനിക പാഠ്യപദ്ധതി വികസനത്തെ പിന്തുണയ്ക്കുന്നതിനും, നല്ലതും നൂതനവുമായ അധ്യാപനരീതികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലോകമെമ്പാടും അംഗീകരിക്കപ്പെട്ട നിലവാരങ്ങൾ സ്ഥാപിക്കുന്നതിനും ലോകസാഹചര്യങ്ങളെ സമചിത്തതയോടെയും ശുഭാപ്തിവിശ്വാസത്തോടെയും നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനുമാണ് ഈ വിദ്യാഭ്യാസശൃംഖല അതിന്റെ തുടക്കം മുതൽ നിലകൊളളുന്നത്. മികച്ച വിദ്യാഭ്യാസം അനന്തപുരിയിലും എന്ന ലക്ഷ്യത്തിലൂന്നി ചെറിയ രീതിയിൽ തുടങ്ങിയ ഈ സ്ഥാപനം ഗുണനില
വാരമുള്ള അന്താരാഷ്ട്ര വിദ്യാഭ്യാസത്തിന്റെ പര്യായമായി മാറിയിരിക്കുന്നു. കകംബ്രിഡ്ജ് അസസ്മെന്റ് ഇന്റർനാഷണൽ എഡ്യൂക്കേഷന്റെ (CAIE-UK) കീഴിലുള്ള  സ്ഥാപനം കൂടിയാണിത്. 

ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന വി.എൻ.പി.രാജാണ് ചെമ്പക ഗ്രൂപ്പ് ഓഫ് സ്‌കൂൾസിന്റെ ചെയർമാൻ. ലെകകാൾ ചെമ്പക സിൽവർ റോക്ക്‌സ്, ലെകകാൾ ചെമ്പക സെറീൻ വാലി, ലെകകാൾ ചെമ്പക സിൽവർ ഓക്ക് മറ്റൊന്ന് കകംബ്രിഡ്ജ് മാതൃകയിലുള്ള ലെകകാൾ ചെമ്പക ഇന്റർനാഷണൽ എന്നിങ്ങനെ
ലെകകാൾ ചെമ്പക സൊസൈറ്റി ഫോർ എഡുകെയർ നാല് സ്‌കൂളുകൾ നടത്തുന്നുണ്ട്. പ്രശസ്തമായ കകംബ്രിഡ്ജ് പ്രൈമറി, ലോവർ സെക്കൻഡറി,  ഐജിസിഎസ്ഇ, എഎസ് & എ ലെവൽ യോഗ്യതകൾ എന്നിവയാൽ അംഗീകരിക്കപ്പെട്ട ലോകോത്തര വിദ്യാഭ്യാസമാണ് ചെമ്പക ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഭ്യമാക്കുന്നത്. ചെമ്പക കിൻഡർ ഗാർട്ടൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ തിരുവനന്തപുരം ജില്ലയിൽ മാത്രം 12 കിൻഡർഗാർട്ടൻ സ്‌കൂളുകളുണ്ട്. വിദ്യാർത്ഥികളെ കഴിവതും മാനസിക പിരിമുറുക്കത്തിൽ നിന്നും ഒഴിവാക്കുന്ന രീതിയിലാണ് ഇവിടത്തെ പാഠ്യ പദ്ധതി.

 

Post your comments