Global block

bissplus@gmail.com

Global Menu

പ്രീമിയം സെഗ്മെൻറിൽ മിഡ് റേഞ്ച് ഫോണുകൾ കാത്തിരിക്കുന്നവർക്കായി കിടിലൻ രണ്ടു മോഡലുകളുമായി വൺ പ്ലസ്

മിഡ് റേഞ്ച് പ്രീമിയം സെഗ്മെൻറിൽ കിടിലൻ രണ്ട് മോഡലുകളുമായി വൺപ്ലസ്. വൺ പ്ലസ് 12 ആറിൻെറ രണ്ടു മോഡലുകളാണ് ഇന്ത്യയിൽ ഇപ്പോൾ വിൽപ്പനക്കെത്തിയിരിക്കുന്നത്. ടെക്ക് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡൽ ആണ് വൺപ്ലസ് 12ആ‍ർ. കിടിലൻ ഡിസ്പ്ലേയും മെറ്റൽ ഫ്രെയിമും ഒക്കെയായി എത്തുന്ന ഫോൺ വൺപ്ലസിൻ്റെ മറ്റു ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ നിന്ന് വ്യത്യസ്തമാണ്. കൂടുതൽ ദൃഢത ഉള്ളതിനാൽ കയ്യിൽ നിന്ന് താഴെ വീണാലും കാര്യമായ കേടുപാടുകൾ കൂടാതെ ഈടുനിൽക്കാൻ സാധ്യതയുണ്ട് എന്നതാണ് ഒരു ആകർഷണം.6.78-ഇഞ്ച് എല്‍ടിപിഒ അമോലെഡ് ഡിസ്പ്ലേയാണുളള ഫോണിൽ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 ആണ് ഉപയോഗിച്ചിരിക്കുന്നത്. 8എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 2എംപി മാക്രോ സെന്‍സര്‍ എന്നിവയുള്ള ഫോണിൽ കിടിലൻ ട്രിപ്പിൾ കാമറയുണ്ട്. 50എംപി സോണി ഐഎംഎക്‌സ് 890 പ്രൈമറി സെന്‍സറുള്ള കാമറയാണ് മറ്റൊരു പ്രധാന ആകർഷണം. 5500എംഎഎച്ച് ബാറ്ററിയാണ് മോഡലിനുള്ളത്. ഒരു ദിവസം മുഴുവൻ ചാർജ് നിൽക്കും. വൺ പ്ലസ് ആറിൻെറ രണ്ടു മോഡലുകൾ വിപണിയിൽ എത്തും. എട്ടു ജിബി റാമും 122 ജിബി സ്റ്റോറേജുമുള്ള മോഡലിന് 39,999 രൂപയാകും ഏകദേശ വില എന്നാണ് സൂചന. 16 ജിബി റാമും 265 ജിബി സ്റ്റോറേജുമുള്ള മോഡലിന് 45,999 രൂപയായിക്കും വില. ഓർഡറനുസരിച്ച് ഇന്നു മുതൽ ലഭ്യമാകും. ആമസോണിലൂടെയും വൺപ്ലസ് ഔട്ട്ലെറ്റുകളിലൂടെയോ ഫോൺ വാങ്ങാം. നേരത്തെ പുറത്തിറക്കിയ വൺ പ്ലസ് 12 പക്ഷേ അത്ര ഒതുക്കമുള്ള മോഡൽ അല്ല. 8.8 എംഎം കനവും 207 ഗ്രാം ഭാരവും ഉണ്ട്. വലിയ ഡിസ്പ്ലേയാണ് ഫോണിൻേറത്. 6.78 ഇഞ്ചു വലിപ്പം വരുന്നതാണ് ഡിസ്പ്ലേ. കർവ് സ്‌ക്രീനുകൾ ഈയിടെയായി ഔട്ട് ഓഫ് ഫാഷൻ ആകുന്നുണ്ട്. വലിയ ഡിസ്പ്ലേ ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ മോഡൽ ആണിത്.

Post your comments