Global block

bissplus@gmail.com

Global Menu

പുതിയ സംവിധാനവുമായി റിലയൻസ് ജിയോ

ബ്രോഡ്ബാൻഡ് സേവനങ്ങൾ കുറഞ്ഞ ചെലവിൽ ഉപയോഗപ്പെടുത്താൻ ഉപയോക്താക്കളെ സഹായിക്കുന്ന ഡാറ്റ പാക്കുകളുമായി ജിയോ. പ്രതിമാസ ഡാറ്റ കാലാവധി കഴിഞ്ഞാൽ അധിക ഡാറ്റ നേടാൻ ഉപയോക്താക്കളെ സഹായിക്കുന്നതാണ് പ്ലാൻ. ജിയോ എയർ ഫൈബർ സേവനങ്ങൾക്കായി ആണ് പുതിയ ബൂസ്റ്റർ പായ്ക്കുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ ഡാറ്റ ബൂസ്റ്റർ പായ്ക്കുകൾ പ്രതിമാസം നിലവിലുള്ള പായ്ക്കിന്റെ ഉപയോഗത്തിന് ശേഷം അധിക ഡാറ്റ വാഗ്ദാനം ചെയ്യും. നിലവിലുള്ള 401 രൂപയുടെ ഡാറ്റ ബൂസ്റ്റർ പാക്കിനു പുറമെയാണ് 101, 251 രൂപ നിരക്കിലെ പ്ലാനുകൾ. കുറഞ്ഞ ചെലവിൽ അധിക ഡാറ്റ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാനുകൾ . നിലവിലുള്ള പ്ലാനിൻ്റെ അതേ വേഗതയിൽ തന്നെ ആഡ് ഓൺ പാക്കിലും ഡാറ്റ ലഭ്യമാകും. ഈ പ്ലാനുകൾ ബിൽ കാലാവധി തീരുന്നതു വരെ വാലിഡിറ്റിയുള്ളവയായിരിക്കും.

 

പ്ലസ് വേരിയൻ്റ് ഉൾപ്പെടെ എല്ലാ എയർ ഫൈബർ ഉപഭോക്താക്കൾക്കും ബൂസ്റ്റർ പ്ലാനുകൾ ലഭ്യ മാണ്. 101 രൂപ പായ്ക്ക് 100 ജിബി ഡാറ്റയും 251 രൂപ പായ്ക്ക് 500 ജിബി ഡാറ്റയുമാണ് വാഗ്ദാനം ചെയ്യുന്നത്. ജിയോ എയർഫൈബർ ഉപഭോക്താക്കൾക്ക് ഡാറ്റ തീർന്നാലും ഒരൊറ്റ ബില്ലിംഗ് കാലാവധിക്കുള്ളിൽ തന്നെ ഒന്നിലധികം ടോപ്പ്-അപ്പുകൾ നടത്താനാകും എന്നതാണ് സവിശേഷത. എയർഫൈബർ സേവനങ്ങൾ വയർലെസ് കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. സെറ്റ് ടോപ്പ് ബോക്സും 15-ലധികം ഒറ്റിറ്റി സബ്‌സ്‌ക്രിപ്‌ഷനുകളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

രാജ്യത്തിൻെറ ഉൾപ്രദേശങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കുന്നതിൽ സങ്കീർണതകളുണ്ടായിരുന്നത് ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഹോം ബ്രോഡ്‌ബാൻഡ് ലഭിക്കുന്നതിന് തടസ്സമായിരുന്നു. എന്നാൽ ജിയോ എയർ ഫൈബറിലൂടെ ഈ തടസ്സത്തെ മറികടന്നതായി കമ്പനി അധികൃതർ പറയുന്നു. ജിയോ എയർ ഫൈബറിലൂടെ ഉപഭോക്താക്കൾക്ക് 550ൽ അധികം മുൻനിര ഡിജിറ്റൽ ടിവി ചാനലുകൾ, ക്യാച്ച്-അപ്പ് ടിവി, 16ലധികം ഒടിടി ആപ്പുകൾ, ഇൻഡോർ വൈഫൈ, സ്മാർട്ട് ഹോം തുടങ്ങിയ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകും. റിലയൻസ് ജിയോ എയർഫൈബർ സേവനങ്ങൾ കേരളത്തിലുടനീളം ലഭ്യമാണ്.

Post your comments