Global block

bissplus@gmail.com

Global Menu

വിട്രിയോ റെറ്റിനൽ സൊസൈറ്റി ഓഫ് ഇന്ത്യ 32-ാമത് വാർഷിക സമ്മേളനം

വിട്രിയോ റെറ്റിനൽ സൊസൈറ്റി ഓഫ് ഇന്ത്യ അതിന്റെ 32-ാമത് വാർഷിക സമ്മേളനം 2023 ഡിസംബർ 1 മുതൽ 3 വരെ തിരുവനന്തപുരത്തെ കോവളം ലീലഹോട്ടലിൽ നടന്നു. രാജ്യത്തെ എല്ലാ വിട്രിയോറെറ്റിനൽ സർജന്മാരുടെയും ഫിസിഷ്യൻമാരുടെയും ഏറ്റവും വലിയ കൂട്ടായ്മയാണിത്. തിരുവനന്തപുരത്തെ റെറ്റിന സൊസൈറ്റിയാണ് ഇതിന്റെ ആതിഥേയത്വം വഹിക്കുന്നത്. ഏകദേശം 11 അന്താരാഷ്ട്ര ഫാക്കൽറ്റികളും 200-ലധികം ദേശീയ പ്രഭാഷകരും ഈ മീറ്റിംഗിന്റെ ഭാഗമായ 3 ദിവസത്തെ ചർച്ചകളിൽ പങ്കെടുത്തു. ഡിസംബർ ഒന്നിന് ലീല ഹോട്ടലിൽ നടന്ന ഉദ്ഘാടനചടങ്ങിൽ ഡോക്ടർ ശശി തരൂർഎംപി മുഖ്യാതിഥിയായി.  കേരള യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസ് വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ ആയിരുന്നു വിശിഷ്ടാതിഥി.

Post your comments