Global block

bissplus@gmail.com

Global Menu

സറീനയിൽ പുതിയ കളക്ഷനുകൾ

മുപ്പത്തിയഞ്ച് വർഷത്തെ വസ്ത്രാലങ്കാര പാരമ്പര്യമുള്ള തിരുവനന്തപുരത്തെ സറീന ബുട്ടീക്കിൽ ഏറ്റവും പുതിയ ക്രിസ്തുമസ് ന്യൂ ഇയർ കളക്ഷൻ ഇപ്പോൾ ലഭ്യമാണ്. ഡിസംബർ 5 ന് നടന്ന ചടങ്ങിൽ വിഴിഞ്ഞം തുറമുഖം മാനേജിംഗ് ഡയറക്ടർ £ ദിവ്യ എസ് അയ്യർ ഐ എ എസ് സറീനയുടെ ക്രിസ്തുമസ് ന്യൂ ഇയർ സ്‌പെഷ്യൽ കളക്ഷൻ ഉദ്ഘാടനം ചെയുകയും അതിന്റെ ഭാഗമായുള്ള ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ക്രിസ്തുമസ് പുതുവത്സര കാലത്തിന്റെ സന്തോഷവും പ്രത്യാശയും വിളിച്ചോതുന്ന കളർ കോമ്പിനേഷനുകളിലുള്ള പാർട്ടി ഡിസൈൻസ്, ഹാഫ് ആൻഡ് ഹാഫ് ഡിസൈൻ , പ്ലേസ്‌മെന്റ് ഡിസൈൻ, വൈബ്രന്റ് ഫ്‌ലോറൽ പ്രിന്റ് , തുടങ്ങിയവ സ്‌പെഷ്യൽ കളക്ഷന്റെ ഭാഗമായി സറീനയിൽ ലഭ്യമാണ്. ഇതുകൂടാതെ ടസ്സർ, ജോർജറ്റ്, ഓർഗൻസാ, മൊടാൽ സിൽക്ക്, ചന്ദേരി,മഹേശ്വരി, ബൈലോ, ബനാറസി സിൽക്ക്, കോട്ടൺ, സൂപ്പർനെറ്റ്, ഷിഫോൺ തുടങ്ങിയ മെറ്റീരിയലുകളിൽ അതിമനോഹരമായി ഡിസൈൻ ചെയ്യ്ത സാരികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. യഥാർത്ഥ ബനാറസ് കാ  ഞ്ചീപുരം പട്ടിൽ വിസ്മയം തീർക്കുന്ന ഡിസൈനർ സാരികളും ഇവിടത്തെ പ്രത്യേകതയാണ് .ബ്ലോക്ക് പ്രിന്റ്, ഹാൻഡ് പെയിന്റ് ,   മിറർ വർക്ക്, കട്ട് വർക്ക് , എംബ്രോയ്ഡറി വർക്ക് എന്നിവയിൽ വിസ്മയം തീർക്കുന്ന വൈവിധ്യമാർന്ന ഡിസൈനർ സാരികളും  ക്രിസ്തുമസ് കളക്ഷന്റെ പ്രധാന ആകർഷണമാണ്. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ചുരിദാർ മെറ്റീരിയലുകളും കുർത്തികളും ഈ മേളയിൽ ലഭിക്കുകയും ചെയ്യുന്നു. 2024 ജനുവരി 5 -ഠാഠം തിയതി വരെയാണ് സറീനയിലെ ക്രിസ്തുമസ് ന്യൂ ഇയർ കളക്ഷൻ ഒരുക്കിയിട്ടുള്ളത്. മേള കഴിയുന്നതുവരെ സറീന ഞാറാഴ്ചകളിലും പ്രവർത്തിക്കുന്നതായിരിക്കും. വസ്ത്രപ്രേമികൾക്ക് സെറീനയുടെ വെബ്‌സൈറ്റ് www.czarina.in വഴിയും ഉത്പന്നങ്ങൾ വാങ്ങാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് സറീനയുടെ ഫേസ്ബുക്ക് പേജായ https://www.facebook.com/CzarinaDesignerSarees സന്ദർശിക്കുകയോ 9387721322 എന്നീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

Post your comments