Global block

bissplus@gmail.com

Global Menu

പെട്രോളിയം സോളാർ ഇൻഡസ്ട്രികളുടെ സാധ്യതകൾ

ഇന്ന് ലോകത്ത് പെട്രോളിയം ഇതര എനർജി സംവിധാനം കണ്ടെത്താൻ വേണ്ടി ധാരാളം പഠനങ്ങൾ നടക്കുകയാണ്. ഒരു പരിധിവരെ സോളാർ എനർജിയിലേക്കും വൈദ്യുതിയിലേക്കും വാഹനങ്ങളും ഇതര ഇലക്ട്രോണിക് ഉപകരണങ്ങളും മാറാൻ ശ്രമം നടക്കുമ്പോഴും  പെട്രോളിയം ഉത്പന്നങ്ങളെ നൂറു ശതമാനം ഒഴിവാക്കി കൊണ്ട് നമുക്ക്  ഒരിക്കലും മുന്നോട്ട് പോവാൻ കഴിയില്ല തന്നെ. ് മാത്രമല്ല ഗ്ലോബൽ എക്കണോമിയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് പെട്രോളിയം മേഖലയും പെട്രോളിയം ഉത്പന്നങ്ങളുമാണ്. 
പെട്രോളിയം ഇൻഡസ്ട്രിയെ അത്രപെട്ടെന്ന് ഒഴിവാക്കി മുന്നോട്ട്‌പോവാൻ കഴിയില്ല എന്നുപറയാൻ കാരണം ഈ ഇൻഡസ്ട്രിയുടെ മാർക്കറ്റ് ഷെയർ എന്നത് 4.6 Trillian US ഡോളർ ആണ്. പെട്രോളിയം ആവശ്യകതയിൽ 50 ശതമാനവും വേണ്ടിവരുന്നത് പെട്രോൾ, ഡീസൽ, ബിറ്റുമിൻ എന്നിവയുടെ ആവശ്യത്തിനാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യകത നമുക്ക് കുറക്കാൻ കഴിയുന്നില്ല എന്നതാണ് ഏറ്റവും പ്രധാന വിഷയം. 2005 മുതൽ 2023 വരെയുള്ള ചരിത്രം പരിശോധിച്ചാൽ പെട്രോളിയത്തിന്റെ  ആവശ്യകത 80% സ്ഥായിയായി കൂടി നിൽക്കുന്നു എന്നതാണ് വസ്തുത. ഇന്ത്യയിലെ പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യകത വർഷാവർഷം 10% എന്ന തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതായത് 2030 ആവുമ്പോഴേക്കും ഇന്ത്യയിലെ പെട്രോളിയം ഉത്പന്നങ്ങളുടെ വില മൂന്നോ നാലോ ഇരട്ടിയായി മാറും എന്നർത്ഥം.
ആഗോള താപനവും അതിന്റെ ആഘാതവും ഏറ്റവും നേരിടാൻ പോവുന്ന ഒരു രാജ്യവും ഇന്ത്യയാണെന്നിരിക്കെ എന്ത് വില കൊടുത്തും പെട്രോൾ ഡീസൽ ഇന്ധനങ്ങളുടെ ആവശ്യകത മാർക്കറ്റിൽ കുറച്ചുകൊണ്ട് വരുകയും ഇതര ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള വാഹന ഗതാഗതത്തിലേക്കു ഇന്ത്യയിലെ ട്രാൻസ്‌പോർട് മേഖല മാറുകയും ചെയ്യും എന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി 100% വും വൈദ്യതിയിലേക്കോ   ഇതര ഇന്ധനത്തിലേക്കോ മാറും എന്നതിൽ ഒരു തർക്കവുമില്ല.
പെട്രോൾ ഡീസൽ എന്നീ ആവശ്യങ്ങളെ മാറ്റി നിർത്തിയാൽ പെട്രോളിയം  ഉത്പന്നങ്ങൾ ഏറ്റവുമധികം ആവശ്യമുള്ള മേഖലകൾ  എന്ന് പറയുന്നത് കെമിക്കൽസ്, ഫെർട്ടിലൈസേർസ്, ഫർമസ്യുട്ടിക്കൽസ്,   പ്ലാസ്റ്റിക്ക്, സിന്തറ്റിക് ഉത്പന്നങ്ങൾ എന്നിവക്ക് വേണ്ടിയാണ്. രാജ്യത്തെ പെട്രോളിയം  ഉത്പന്ന ഉപഭോഗത്തിൽ 40 ശതമാനവും ഉപയോഗിക്കുന്നത് ഡീസലിനും അത് തന്നെ ട്രാൻസ്‌പോർട്ടേഷൻ ആവശ്യകതക്കുമാണ്. ആഗോള താപന ആഘാതം ഏറ്റവും കൂടുതൽ സൃഷ്ടിക്കുന്നതും ഡീസൽ ആണെന്ന് സാരം.
നമ്മൾ മറ്റുള്ള സാധ്യതകളെ തേടുമ്പോൾ പെട്രോളിയം ഖനന മേഖലയുമായി ബന്ധപ്പെട്ട് ചിലവ് ചുരുക്കാൻ ഏറ്റവുമധികം വളർച്ചാ സാധ്യതയുള്ള മേഖലകളാണ് ഡ്രോൺ, റോബോട്ടിക്‌സ് എന്നിവ. മീഥേൻ വാതകം പുറംതള്ളുന്നത് കണ്ടെത്താൻ നാനോ സാറ്റലൈറ്റ് പോലുള്ള സംവിധാനങ്ങൾ സമീപ ഭാവിയിൽ വരാൻ പോകുന്നു എന്നതാണ് മറ്റൊരു പ്രധാന സാധ്യത. ഇന്ന് ടെക്‌നോളജി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലേക്ക് പെട്ടെന്ന് കൈമാറ്റം ചെയ്യപ്പെടുമ്പോൾ കാതലായ മാറ്റങ്ങൾ വരാൻ പോകുന്ന ഒരു പ്രധാന മേഖലയാണ് പെട്രോളിയവും പെട്രോളിയം ഉത്പന്നങ്ങളും അതുപോലെ ട്രാൻസ്‌പോർട്ടേഷൻ മേഖലയും.
പെട്രോളിയം മേഖലയിൽ കാതലായ മാറ്റങ്ങൾ വരുമ്പോൾ തത്തുല്യമായ പ്രാധാന്യത്തോടെ വളർച്ച കൈവരിക്കുന്ന മറ്റൊരു മേഖലയാണ് സോളാർ എനർജിയും അത് കൈകാര്യം ചെയ്യുന്ന മേഖലകളും ഉത്പന്നങ്ങളും. രാജ്യം ഗ്രീൻ എനർജിയിലേക്കു മാറുമ്പോൾ ഏറ്റവും സാധ്യതയുള്ള ഏരിയയാണ് സോളാർ ഉത്പന്നങ്ങളുടെ ശ്രേണി. ഇന്ത്യയിലെ സോളാർ എനർജി മേഖല വർഷാവർഷം 35% ആണ് വളരുന്നത് എന്ന് പറയുമ്പോൾ നമുക്ക് ഏറ്റവും അധികം ബിസിനസ് അവസരവും ജോലി സാധ്യതയും നൽകുന്ന ഒരു പ്രധാന മേഖലയായി സോളാർ എനർജി ഭാവിയിൽ മാറും. 2026 ആവുമ്പോഴേക്കും ഇന്ത്യയിലെ സോളാർ എനർജി മാർക്കറ്റ് ഷെയർ എന്നത് 240 ബില്യൺ US ഡോളർ മൂല്യമുള്ളതായി മാറും എന്നാണ് പറയുന്നത്.
സോളാർ എനർജി രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു കമ്പനിയാണ് Tata Power Ltd. 2025 ആവുമ്പോഴേക്കും ഇന്ത്യയിൽ ഒരു ലക്ഷം സോളാർ പവർ സ്റ്റേഷൻസ് പ്രധാനം ചെയ്യുക എന്നതാണ് ടാറ്റ പവർ മുന്നോട്ട് വെക്കുന്ന ലക്ഷ്യം.  സോളാർ പവർ എന്നത് ഭാവിയിൽ നമ്മൾ ഗാർഹിക ആവശ്യങ്ങൾക്കും കൊമേർഷ്യൽ ആവശ്യകതക്കും ഒരുപോലെ ആശ്രയിക്കാൻ പോവുന്ന എനർജി മേഖലയായി മാറും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ. മറ്റേതൊരു കമ്പനിയെക്കാളും വളരെ കൂടുതൽ മാറ്റങ്ങൾ ഉൾകൊണ്ടുകൊണ്ട് മുന്നേറാൻ പോവുന്ന ഒരു കമ്പനിയെന്ന ഖ്യാതി പരിഗണിച്ചാൽ തീർച്ചയായും ദീർഘ കാല നിക്ഷേപത്തിന് തിരഞ്ഞെടുക്കാവുന്ന നല്ലൊരു ഓഹരിയാണ് ടാറ്റ പവർ. അടുത്ത രണ്ടോ മൂന്നോ വർഷംകൊണ്ട് ഈ ഓഹരിയുടെ വിലനിലവാരം ഇപ്പോഴുള്ള നിലവാരമായ 230 രൂപയിൽ നിന്നും മൂന്നോ നാലോ ഇരട്ടിയായി മാറും.
(മ്യൂച്ചൽ ഫണ്ടുകൾ / ഓഹരി നിക്ഷേപം എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ എല്ലാം തന്നെ മാർക്കറ്റിലെ ഓരോ ബ്രാൻഡുകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിക്കുന്നവയാണ്. നിക്ഷേപം നടത്തുമ്പോൾ നിങ്ങളുടെ സ്വന്തം തീരുമാനപ്രകാരമാണെന്ന് ഉറപ്പുവരുത്തുക.

Post your comments