Global block

bissplus@gmail.com

Global Menu

വിശ്വപൗരന്മാരെ വാർത്തെടുത്ത് സായ് കൃഷ്ണ പബ്ലിക് സ്കൂൾ

 

തലസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്ന് തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്ക് അടുത്ത് ചെങ്കൽ എന്ന ചെറിയ ഗ്രാമത്തിലാണ്. ഇത്രയും മികച്ച അടിസ്ഥാന സൗകര്യമുള്ള സ്കൂൾ ചെങ്കലുകാർക്ക് ലഭിക്കാൻ കാരണം ചെങ്കൽ രാജശേഖരൻ നായർ എന്ന മനുഷ്യസ്നനഹിയായ വ്യവസായി ഈ നാട്ടിൽ ജനിച്ചത് കൊണ്ട് മാത്രം. താൻ ജനിച്ചു പഠിച്ചു വളർന്ന ഗ്രാമത്തിലെ കുട്ടികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന കാഴ്ചപ്പാടിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രം വിശ്വപൗരന്മാരെ സൃഷ്ടിച്ചുകൊണ്ട് രാജശേഖരൻ നായരുടെ സ്വപ്നം നിറവേറ്റുന്നു.

1996-ലാണ് സായ് കൃഷ്ണ പബ്ലിക് സ്കൂൾ സ്ഥാപിതമായത്. 2008-ൽ 160 വിദ്യാർത്ഥികൾ മഥാത്രമുള്ള CBSE സിലബസ് സ്കൂൾ ഉദയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഭരണം ഏറ്റെടുക്കുകയും. 3000 വിദ്യാർത്ഥികളെ ഉൾക്കൊള്ളാനും പരിശീലിപ്പിക്കാനുമുള്ള അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുകയും ചെയ്തു. സ്കൂളിൽ നിലവിൽ 2500 കുട്ടികൾ പഠിക്കുന്നുണ്ട്. 

ഓരോ വിദ്യാർത്ഥിയിലുമുള്ള അന്തർലീനമായ കഴിവുകൾ പുറത്തെടുക്കാനും ജീവിത വിജയം നേടാനുമുള്ള പരിശീലനമാണ് സായ് കൃഷ്ണ സ്കൂൾ നൽകുന്നത്. ഉയർന്ന അക്കാദമിക് നിലവാരത്തിലൂടെ, വിദ്യാർത്ഥികളെ ആഗോള പൗരന്മാരായി വളർത്തിയെടുക്കുകയും വിജയകരമായ ഭാവിയിലേക്കുള്ള മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്നു, സൗഹൃദപരവും സന്തോഷകരവുമായ അന്തരീക്ഷത്തിൽ. ഓരോ വിദ്യാർത്ഥിയുടെയും പുരോഗതി ഉറപ്പാക്കാൻ സ്കൂൾ വ്യക്തിഗത ശ്രദ്ധനൽകുന്നു.

ശാസ്ത്രീയ അന്വേഷണ മനോഭാവം ഉള്ളവരാകാനും, പഠനം ആസ്വദിക്കാനും, വെല്ലുവിളികളെ സ്വാഗതം ചെയ്യാനും, ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും, സർഗ്ഗാത്മകതയിൽ മുഴുകാനും, പരിസ്ഥിതി സംരക്ഷിക്കാനും, പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനും, എല്ലാവരെയും ബഹുമാനിക്കാനും, എല്ലാ മേഖലകളിലും മികവ് നേടാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു.

കലാ-കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കുന്നു. നഗരത്തിലെ പല സ്കൂളുകളെയും തഥാരതമ്യം ചെയ്യുമ്പോൾ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഏറ്റവും മികച്ചത് സായ് കൃഷ്ണയാണെന്ന് നിസ്സംശയം പറയാം. അക്കാഡമിക് മികവും എടുത്തുപറയേണ്ടത് 
 തന്നെ. CBSE പരീക്ഷകളിൽ സായ് കൃഷ്ണ സ്കൂളിലെ കുട്ടികൾ മികച്ച വിജയമാണ് നേടുന്നത്. നിരവധി റാങ്ക് ജേതാക്കളെ ഇതിനകം ഈ വിദ്യാലയം വാർത്തെടുത്തു കഴിഞ്ഞു. ദൂരെയുള്ളവരും ദിവസവും വീട്ടിൽ പോകാൻ കഴിയാത്തവരുമായ 5 മുതൽ 12 വരെ ക്ലാസുകളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ താമസ സൗകര്യങ്ങളോടെയാണ് സായികൃഷ്ണ ഹോസ്റ്റലുകൾ നിർമ്മിച്ചത്. തടസ്സമില്ലാത്ത വൈദ്യുതി, വെള്ളം, ശുദ്ധമായ കുടിവെള്ള വിതരണം എന്നിവയ്ക്ക് പുറമെ എല്ലാ സ്കൂൾ, ഹോസ്റ്റൽ കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്നു. അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എല്ലാ അർത്ഥത്തിലും രാജശേഖരൻ നായരുടെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയം ഒരു സരസ്വതി ക്ഷേത്രം തന്നെ

ഊട്ടിയിലെ അന്തർദേശീയ വിദ്യാലയങ്ങളോട് കിടപിടിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ

വിശാലവും സൗകര്യപ്രദവുമായ ക്ലാസ് മുറികൾ, ഓഡിയോ-വിഷ്വൽ മുറികൾ, ഇന്ററഥാക്റ്റീവ് വൈറ്റ് ബോർഡുകൾ ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങൾ, മൾട്ടി ഫങ്ഷണൽ മീഡിയ റൂം, ഇന്റർനെറ്റ്സ്റ്റുഡിയോയിലേക്കുള്ള സൗജന്യ ആക്സസ്, വൈവിധ്യമാർന്ന വിജ്ഞാനപ്രദവും റഫറൻസ്  പുസ്തകങ്ങളുമുള്ള ലൈബ്രറി, മ്യൂസിക് റൂം, ഡാൻസ് റൂം, ആർട്സ് ആൻഡ് ക്രാഫ്റ്റ്‌സ് റൂം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ സയൻസ്, ഹോം സയൻസ് എന്നിവയ്ക്കായുള്ള സുസജ്ജമയ ലാബുകൾ, പ്രോജക്ട് റൂം, വൈഫൈ പ്രാപ്തമാക്കിയ കാമ്പസ്, വിദ്യാർത്ഥികൾക്ക് അനുയോജ്യമായ വിലയിൽ ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും പാനീയങ്ങളും ലഭ്യമാക്കുന്ന ആധുനിക കഫെ, ഖോ-ഖോ, ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങിയ ഔട്ട്‌ഡോർ ഗെയിമുകൾക്കുള്ള പ്ലേഗ്രൗണ്ട്, കരാട്ടെ പരിശീലനത്തിനുള്ള സൗകര്യം, ബാസ്കറ്റ്‌ബോൾ, വോളിബോൾ കോർട്ടുകൾ, നിർബന്ധിത പരിശീലനമുള്ള സുരക്ഷിതമായ നീന്തൽക്കുളം, ഷൂട്ടിംഗ് റേഞ്ച്, റൈഫിൾ-ഷൂട്ടിംഗ് പരിശീലന സൗകര്യം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എല്ലാ സൗകര്യത്തോടും കൂടിയ പ്രത്യേകം ഹോസ്റ്റലുകൾ തടസ്സമില്ലാത്ത വൈദ്യുതി, ജലവിതരണ സംവിധാനങ്ങളും, കാരംസ്, ചെസ്സ്, സ്‌കേറ്റിംഗ് തുടങ്ങിയ ഇൻഡോർ ഗെയിമുകൾക്കുള്ള സൗകര്യങ്ങളും പതിവ് പരിശീലനവും ഉള്ള വിശാലമായ ക്യാമ്പസ് സായ് കൃഷ്ണയുടെ ഏറ്റവും വലിയ പ്രത്യേകതകളാണ്.

Post your comments