Global block

bissplus@gmail.com

Global Menu

100% തുരുമ്പിനെ പ്രതിരോധിക്കുന്ന ടെക്നോളജിയുമായി Kairali TMT

100% തുരുമ്പിനെ പ്രതിരോധിക്കുന്ന ഫ്യൂഷൻ-ബോണ്ടഡ് എപ്പോക്‌സി (FBE) കോട്ടിംഗോടുകൂടിയ ടിഎംടി കമ്പികൾ കൈരളി പുറത്തിറക്കിരിക്കുകയാണ്. ഉയർന്ന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ നിർമ്മിക്കുന്നവയാണ് FBE-coated കമ്പികൾ. ഈ പുതിയ പ്രൊഡക്ഷൻ ലൈനിനായി മെഷിനറികളിലും മറ്റും ഗണ്യമായ നിക്ഷേപം കൈരളി ടിഎംടി നടത്തിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് FBE കോട്ടിംഗ് ഉള്ള റസ്റ്റ് പ്രൂഫ് ടിഎംടി ബാറുകൾ വിപണിയിലെത്തുന്നത്.
FBE കോട്ടിംഗ് ഉള്ള 100% തുരുമ്പിനെ പ്രതിരോധിക്കുന്ന ടിഎംടി കമ്പികൾ നിർമ്മിക്കുന്നത് കൈരളിയുടെ പാലക്കാടുള്ള അത്യാധുനിക ഹൈടെക് പ്ലാന്റിലാണ്. പൂർണ്ണമായും ഓട്ടോമേറ്റഡ് സംവിധാനത്തിലാണ് ഇവയുടെ ഉല്പാദനം. നിർമ്മാണത്തിന്റെ ഓരോ ഘട്ടവും കൈരളി ടിഎംടിയുടെ എഞ്ചിനീയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സൂക്ഷ്മ നിരീക്ഷണത്തിന് കീഴിലാണ് നടക്കുക. ഉയർന്ന ഗുണനിലവാരം ഉറപ്പാക്കുകയാണ് അവരുടെ ദൗത്യം.    
ബ്ലാസ്റ്റ്-ക്ലീനിംഗ് എന്ന രീതി ഉപയോഗിച്ച് ടിഎംടി ബാറുകൾ ശുചീകരിക്കുക എന്നതാണ് ആദ്യ പടി. ഇത്തരത്തിൽ ക്ലീൻ ചെയ്ത ടിഎംടി ബാറുകൾ ഇലക്ട്രിക് ഇൻഡക്ഷൻ ഹീറ്റർ ഉപയോഗിച്ച് ഏകദേശം 230°C വരെ ചൂടാക്കുന്നു. അതിനു ശേഷം അവ ഓട്ടോമേറ്റഡ് FBE മെഷീനിലൂടെ കടന്നുപോകും.ഈ മെഷീനിലൂടെ ടിഎംടി ബാറുകൾ കടന്നുപോകുമ്പോൾ ഇലക്ട്രോസ്റ്റാറ്റിക് കോട്ടിംഗ് എന്ന പ്രക്രിയ വഴി എപ്പോക്സി പൗഡർ ഈ കമ്പികളിൽ അപ്ലൈ ചെയ്യും. ഈ ആവരണം കമ്പികളുടെ എല്ലാ ഭാഗത്തും ഒരേ കനത്തിലായിരിക്കും എന്നതാണ് ഈ രീതിയുടെ പ്രത്യേകത. കൃത്യമായി പറഞ്ഞാൽ  200-300 µm കട്ടിയുള്ളതായിരിക്കും ഈ കോട്ടിംഗ്.
ടിഎംടി ബാറുകളിൽ യൂണിഫോം എപ്പോക്സി കോട്ടിംഗ് ഉറപ്പുവരുത്താനുതകുന്ന ലോകത്തിലെ ഏറ്റവും മികച്ച മാനുഫാക്ച്ചറിംഗ് പ്രക്രിയയാണ് ഇലക്ട്രോസ്റ്റാറ്റിക് കോട്ടിംഗ്.
ഓരോ TMT ബാറും Tensile Strength Test, Bend Test, Elongation Test, Weldability Test, Dimension Test, Chemical Composition Analysis Test എന്നിങ്ങനെയുള്ള നിരവധി ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് വിപണിയിലെത്തുന്നത്. ടെസ്റ്റുകളുടെ കാര്യത്തിൽ ഒരുപടി കൂടി മുന്നിലാണ് FBE കോട്ടിംഗ് ഉള്ള TMT ബാറുകൾ. അവ 100% തുരുമ്പിനെ പ്രതിരോധിക്കുമെന്നുറപ്പുവരുത്താനുള്ള ഫീൽഡ്, ലാബ് ടെസ്റ്റുകൾക്കുകൂടി വിധേയമാകുന്നു. കൈരളിയുടെ പ്രൊഡക്ഷൻ ലൈനിൽ ഇതൊരു വളരെ പ്രധാനപ്പെട്ട ക്വാളിറ്റി ടെസ്റ്റാണ്. ഇതിൽ എടുത്തുപറയേണ്ടത് Salt Spray Testing ആണ്.      
വായുവിൽ ലവണാംശം അധികമുള്ള പ്രത്യേകം തയ്യാറാക്കിയ ചേമ്പറുകളിലാണ് ഈ ടെസ്റ്റിംഗ് നടത്തുന്നത്. ഇത്തരം അറയിൽ സൂക്ഷിച്ചിരിക്കുന്ന കമ്പികളിൽ ഉപ്പു നിറഞ്ഞ മിസ്റ്റ് നിരന്തരം സ്പ്രേ ചെയ്യും.  ആഴ്ചകളോളം നീണ്ടുനിക്കുന്ന ഈ ടെസ്റ്റിൽ ഏതെങ്കിലും തരത്തിലുള്ള തുരുമ്പിന്റെ ലക്ഷണങ്ങൾ, അതായത് പുറം പാളി (FBE coating) ദ്രവിക്കുകയോ, വികസിക്കുകയോ ചെയ്യുന്നുണ്ടോയെന്ന് സൂക്ഷമമായി പരിശോധിക്കും. FBE കോട്ടിംഗിന്റെ ഗുണമേന്മ, തുരുമ്പിനെ ചെറുക്കാനുള്ള അതിന്റെ കഴിവ് എന്നിവ വിലയിരുത്തുന്നതിനായി കമ്പികൾ മുറിച്ചു അവയെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും.              
FBE കോട്ടിംഗും TMT സ്റ്റീൽ പ്രതലവും ദൃഢമായി ചേർന്നിരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു Adhesion Test കൂടി നടത്തും. FBE കോട്ടിംഗ് ഉള്ള എല്ലാ TMT ബാറുകൾക്കും  ഫൂൾ പ്രൂഫ് പ്രൊട്ടക്റ്റീവ് പ്രോപ്പർട്ടികൾ ഉറപ്പാക്കാൻ കർശനമായ Coating Integrity Test കളും FBE കോട്ടിംഗിന്റെ ഗുണമേന്മ അളക്കുന്നതിനുള്ള Chemical Analysis Test കളും ഇതിനുശേഷം നടക്കും. FBE കോട്ടിംഗ് ഉള്ള കമ്പികൾക്ക് ലാബ് സംവിധാനത്തിനുള്ള എല്ലാ ടെസ്റ്റുകളും കൈരളി നിർബന്ധമാക്കിയിട്ടുണ്ട്.
ഒട്ടും തുരുമ്പെടുക്കാത്ത ദീർഘകാലം കരുത്തോടെ നിലനിൽക്കുന്നതുമായ ടിഎംടി സ്റ്റീൽ കമ്പികൾ ഉപഭോക്താക്കളിലേക്കെത്തിക്കാനായാണ് കൈരളി ടിഎംടി FBE കോട്ടിംഗ് ഉള്ള കമ്പികളുടെ പ്രൊഡക്ഷൻ തുടങ്ങിയത്.

Post your comments