Global block

bissplus@gmail.com

Global Menu

35-ാം വാർഷികാഘോഷ നിറവിൽ സറീന

സറീന ബോട്ടിയ്ക്കിന്റെ 35 - ആമത് വാർഷിക ആഘോഷം മുൻ ആരോഗ്യമന്ത്രിയും എം എൽ ഏയുമായ കെ കെ ഷൈലജ ടീച്ചർ നിർവഹിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു. ഈ നീണ്ട കാലയളവിൽ സറീനയോടൊപ്പം നിന്ന വരുടെ കൂട്ടായ്മ ആഘോഷത്തിന് മാറ്റ് കൂട്ടി. വാർഷികാഘോഷത്തിന്റെ ഭാഗമായി മുഴുദിന പരിപാടികൾ ഉണ്ടായിരുന്നു.

 

 

സ്ത്രീകൾ സ്വന്തമായിട്ട് സമ്പാദിക്കുന്നവരാകണം, എത്ര സമ്പത്ത് വീട്ടിലുണ്ടെങ്കിലും.സ്വന്തമായി ഒരു സംരംഭം തുടങ്ങി അതിൽ നിന്നും വരുമാനം കിട്ടുമ്പോൾ ഉള്ള സന്തോഷം എന്താണെന്ന് അറിയണമെങ്കിൽ ഷീല ബേബി ജോണിനോട് ചോദിക്കണമെന്നായിരുന്നു ഷൈലജ ടീച്ചറുടെ വാക്കുകൾ.

 

 

സെറീന 35 വർഷം തികയുന്ന ഈ അവസരത്തിൽ എനിക്കെന്റെ സഹോദരിയെ സംബന്ധിച്ച് വലിയ അഭിമാനമുണ്ട്. ബോറടി മാറ്റാൻ ചെന്നൈയിലേക്ക് പിതാവ് അയച്ചുകൊടുത്ത തയ്യൽ മെഷീനിൽ നിന്നും  സ്വന്തമായി ഡിസൈൻ ചെയ്തു സ്വന്തമായി തയ്ച്ചു തുടങ്ങിയ ഒരു സംരംഭം. അത് പിന്നീട് ഔട്ട്ലെറ്റായി ബുട്ടീക്‌ ആയി 35 വർഷം പൂർത്തീകരിക്കുന്നു എന്നു പറയുമ്പോൾ "The Opportunities are Limitless " എന്ന് എല്ലാവർക്കും  ബോധ്യപ്പെടുത്തുന്ന ഒരു ജേണിയാണ് ചേച്ചിയുടേത്. ഞങ്ങൾ പലപ്പോഴും പറയാറുണ്ട് ഞങ്ങളുടെ പിതാവ് ശ്രീ ബേബി ജോൺ ഏറ്റവും വലിയ ടവറിങ് പേഴ്സണാലിറ്റി ആയി കേരള രാഷ്ട്രീയത്തിലും അദ്ദേഹത്തിന്റെ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചപ്പോൾ ആ കഴിവുകളെല്ലാം ചേച്ചിക്ക് മാത്രമാണ് കിട്ടിയിട്ടുള്ളതെന്ന് അസൂയയോടെ ഞങ്ങൾ പറയാറുണ്ട്. 35 വർഷം പൂർത്തിയാക്കിയതിൽ വളരെ സന്തോഷം. ആം പ്രൗഡ് ഓഫ് യു ചേച്ചി...
ഷിബു ബേബി ജോൺ

Post your comments